മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. വനിതകളുടെ 75 കിലോ വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്നാണ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം പ്രതിരോധാത്മക തന്ത്രമാണ് ലവ്‌ലീന സ്വീകരിച്ചത്.
ബാവോ മുന്നോട്ടുകയറി ആക്രമിക്കാനായി ശ്രമിച്ചപ്പോൾ കൃത്യമായ കൗണ്ടർ പഞ്ചുകളിലൂടെ ലവ്‌ലിന പ്രതിരോധിക്കുകയും ചെയ്തു. ആദ്യ രണ്ട് റൗണ്ടുകളിലും വ്യക്തമായ മേൽക്കൈ നേടിയ താരം മൂന്നാം റൗണ്ടിൽ അനായാസ വിജയം ഉറപ്പിക്കുകയും ചെയ്തു.
ജന്മദിനത്തിൽ നേടിയ ഈ വിജയം താരത്തിന് ഇരട്ടി മധുരമായി. 12 സ്വർണ മെഡൽ ഇതുവരെ ഇന്ത്യ സ്വന്തമാക്കി.
"
https://www.facebook.com/Malayalivartha


























