മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീര്‍പ്പാക്കാനാകും.
2026 നവംബര്‍ ഒന്നുമുതല്‍ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. ചലാനുകള്‍ പെന്‍ഡിങ് ഉള്ള വാഹനങ്ങള്‍ക്കും, ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും സേവനങ്ങള്‍ നല്‍കാനായി പാടില്ലെന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്ന സാഹചര്യത്തില്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുകയും ചെയ്തു.
റോഡ് നിയമലംഘനത്തിനുള്ള ഫൈന്‍ അടക്കാനായി echallan.parivahan.gov.in എന്ന സൈറ്റ് മാത്രം ഉപയോഗപ്പെടുത്തുക. കോടതിയിലേക്ക് മാറിയ ചെല്ലാനുകള്‍ കോടതിയില്‍ നിന്ന് തിരിച്ചെടുക്കാം . ഇതിനായി ചലാന്‍ തയ്യാറാക്കിയ ഓഫീസിനെ സമീപിക്കാവുന്നതാണ്. ഇതിനുവേണ്ടി അദാലത്തുകളും സംഘടിപ്പിക്കാറുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് .
https://www.facebook.com/Malayalivartha


























