ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ; സ്വകാര്യ ബസ്സുകള്‍ നാളെ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നൽകിയ ഉറപ്പിനെത്തുടർന്ന് സ്വകാര്യ ബസ്സുകള്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ് സമരം പിന്‍വലിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയത്.
ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
https://www.facebook.com/Malayalivartha


























