വീട്ടുകാർ പോലുമറിയാതെ ഒരാൾ എത്തി; മറ്റൊരാൾക്ക് ദുർഗുണ പാഠശാല; ബിഗ്‌ബോസിൽ രണ്ട് പുരുഷ കേസരികൾ; ഇനി ചെറിയ കളികൾ അല്ല

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിൽ പുതിയ രണ്ട് അതിഥികൾ കൂടി എത്തി. മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ അതിന്റെ അഞ്ചാം വാരത്തിലേക്ക് കടക്കുകയാണ്. രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് കഴിഞ്ഞ ദിവസം പ്രേക്ഷകർ കണ്ടത്. ആര്‍ ജെ സൂരജിനെയാണ് പുതിയ മത്സരാര്‍ഥിയായി മോഹന്‍ലാല്‍ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് അടുത്ത വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ചെന്നൈയില്‍ താമസിക്കുന്ന മലയാളി മോഡല്‍ പവന്‍ ജിനോ തോമസ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പുതിയ മത്സരാര്‍ഥി. അഭിനയം സ്വപ്‌നമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് ഇയാൾ. ശരീരസൗന്ദര്യത്തെക്കുറിച്ച് ധാരണയുണ്ട്.
മിസ്റ്റര്‍ കേരള 2019ല്‍ ഫസ്റ്റ് റണ്ണര്‍ അപ്, മിസ്റ്റര്‍ ഇന്ത്യ 2018ല്‍ ഫൈനലിസ്റ്റ്, ഇന്ത്യയിലെ ഏതാണ്ടെല്ലാ ടോപ് ഫാഷന്‍ ഡിസൈനര്‍മാരുടെയുംമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാള്‍കൂടിയാണ് പവൻ. മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. കോട്ടയത്ത് ജനിച്ച് വളര്‍ന്ന പവന്‍ പ്രൊഫഷണല്‍ മോഡലാണ്.ബിഗ് ബോസിലേക്ക് സര്‍പ്രൈസ് ആയി എത്തിയ മറ്റൊരാൾ റേഡിയോ ജോക്കി എന്ന നിലയിലും വ്ളോഗര്‍ എന്ന നിലയിലും സാമൂഹിക നിരീക്ഷകന്‍ എന്ന നിലയിലും ശ്രദ്ധേയനായ ആര്‍ ജെ സൂരജ് ആണ്. താൻ സോഷ്യൽ മീഡിയക്ക് അഡിക്ടാണെന്നും എപ്പഴും ഇവിടെയാണ് താൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ അക്ഷയ പറയുന്നത് ബിഗ് ബോസ് ഒരു ദുർഗുണ പരിഹാര പാഠശാലയാണെന്നാണ്. ഒന്നുകിൽ ഞാൻ നന്നാവും. അല്ലെങ്കിൽ അവിടെയുള്ള ബാക്കിയുള്ളവർ നന്നാവും എന്നാണ് . ഏതായാലും പുതിയ രണ്ടുപ്പേർ എത്തിയതോടെ ഇനി എന്തൊക്കെ നടക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha


























