ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; ഒരു മലയാളിയെയും മൂന്ന് കർണാടക സ്വദേശികളും പിടിയിൽ

ഗുണ്ടാ നേതാവിനെ കാറിനകത്ത് വച്ച് വെടിവച്ച് കൊന്നു. കർണാടകത്തിൽ കേരളാ അതിർത്തിയോട് ചേർന്ന് ഗുണ്ടകൾ തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നു. ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു. കാസർകോഡ‍് ചെമ്പരിക്ക സ്വദേശിയായ ഗുണ്ടാ നേതാവ് തസ്ലിമിനെയായിരുന്നു മറ്റൊരു സംഘം കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരു മലയാളിയെയും മൂന്ന് കർണാടക ഉള്ളാൾ സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു .കർണാടക നെലോഗി സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു ഇവർ തമ്മിൽ ഏറ്റുമുട്ടിയത് . ജ്വല്ലറി കവർച്ച, കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് കൊല്ല പ്പെട്ട തസ്ലിം.
ഉപ്പള സ്വദേശി നപ്പട്ട റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമായിരുന്നു തസ്ലിമിനെ കൊലപ്പെടുത്തിയതും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമായിരുന്നു തസ്ലിമിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസമാണ് തസ്ലീമിനെ ഒരു സംഘം വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയത്. കർണാടക പോലീസ് ഇവരെ പിന്തുടരുന്നതിനിടെ വാഹനത്തിനകത്ത് വെടിവെച്ചു കൊന്ന് റോഡിലേക്ക് തള്ളുകയായിരുന്നു. നേരത്തെ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവായിരുന്നു തസ്‌ലീം. കൊലപാതക ശ്രമം, ജ്വല്ലറി കവര്‍ച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട തസ്ലിം. കര്‍ണാടക നെലോഗി സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു ഇവർ തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം തസ്ലീമിനെ ഒരു സംഘം വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോവുകയും ചെയ്തു.
https://www.facebook.com/Malayalivartha


























