Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഞാന്‍ ഫോട്ടോ എടുക്കാന്‍ വന്നവരെ തടഞ്ഞു; പക്ഷെ സുരാജ് ഏട്ടന്‍ അവരെ തടയണ്ട എന്ന് പറഞ്ഞ് വീണ്ടും അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു; ആ പുഞ്ചിരിക്കുന്ന മുഖത്തെ വിയര്‍പ്പു തുള്ളികള്‍ക്കിടയില്‍ പൊടിഞ്ഞു നില്‍ക്കുന്ന കണ്ണുനീര്‍ ഒരുപക്ഷേ ഞാന്‍ മാത്രമായിരിക്കും ശ്രദ്ധിച്ചിരുന്നത്; സിനിമാക്കാരും സാധാരണ മനുഷ്യരാണ്; ശ്രദ്ധേയമാകുന്ന കുറിപ്പ്

03 FEBRUARY 2020 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

48 വർഷം നയിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....

സെലിബ്രിറ്റികൾക്കൊപ്പം ഒരു സെൽഫി അത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എവിടെയെങ്കിലും യാത്രയ്ക്ക് പോകാൻ ഇറങ്ങുമ്പോഴായിരിക്കും കൺ മുന്നിൽ ഒരു സെലിബ്രിറ്റി വന്ന് നിൽക്കുന്നത്. ഉടൻ തന്നെ അയാൾക്കൊപ്പം ഒരു സെൽഫിയെടുക്കാൻ ഓടും. എന്നാൽ അവർ ഏത് മാനസിക അവസ്ഥയിലാണെന്നോ എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല. എന്നാല്‍ അവരും നമ്മെ പോലെ പച്ചയായ മനുഷ്യർ ആണെന്ന കാര്യം നമ്മിൽ പലരും മറക്കും. നെഞ്ചില്‍ തീ ആളിക്കത്തുംമ്പോഴും ആരാധകരെ സന്തോഷിപ്പിക്കാൻ ചിലർക്കേ കഴിയൂ.ഒരു സംഭവം വിവരിച്ച്‌ കൊണ്ട് സിനിമാ പ്രവര്‍ത്തകനായ വിപിന്‍ കൃഷ്ണന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെ വിപിന്‍ കൃഷ്ണന്‍ ഇട്ട പ്രതികരിച്ചിരിക്കുന്നത്. വിപിന്‍ കൃഷ്ണന്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന കാലത്ത് സുരാജ് വെഞ്ഞാറമൂടില്‍ നിന്നും ഉണ്ടായ ഒരു അനുഭവമാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിപിന്‍ കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം- "നടന്‍ ടൊവിനോയുമായി ബന്ധപ്പെട്ട കുറെയധികം ട്രോളുകളും വിമര്‍ശനങ്ങളും ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. എനിക്ക് ടോവിനോയെ നേരിട്ട് പരിചയമില്ല. നടന്മാരില്‍ വളരെ കുറച്ച്‌ പേരോട് മാത്രമേ ഇതുവരെ അടുത്ത് ഇടപഴകാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുള്ളൂ.. അതില്‍ എന്നെ സ്പര്‍ശിച്ച ഒരു അനുഭവം പങ്കുവയ്ക്കാം.. 2011 ല്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്ത ഒരു മലയാള സിനിമയുടെ ഷൂട്ടിങ് സെറ്റ്.. സുരാജേട്ടന്‍ (സൂരാജ് വെഞ്ഞാറമ്മൂട്) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം സെറ്റില്‍ വന്ന് രണ്ടു ദിവസം കൊണ്ടു തന്നെ ഞാനുമായി നല്ല കൂട്ടിലായി. അതുകൊണ്ടുതന്നെ സെറ്റില്‍ എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോടാണ് പറഞ്ഞിരുന്നത്. ഷോട്ട് റെഡി ആകുമ്ബോള്‍ അദ്ദേഹത്തിന്റെ മൊബൈലും മറ്റ് പേഴ്സണല്‍ ഐറ്റംസും ഒക്കെ എന്നെ ഏല്പിച്ചാണ് കാമറയ്ക്ക് മുന്നിലേക്ക് പോയിരുന്നത്..

ഒരു ദിവസം ഷൂട്ടിംഗ് കുറച്ച്‌ നീണ്ടുപോയി. രാത്രി ഏറെ വൈകിയും ഷൂട്ട് നടക്കുകയാണ്. ഔട്ട്‌ഡോര്‍ ഷൂട്ട് ആയതിനാല്‍ ഷൂട്ടിംഗ് കാണാന്‍ ഒരു ജനക്കൂട്ടം തന്നെ അവിടെ നില്‍ക്കുന്നുണ്ട്.. ആ സമയത്ത് സുരാജേട്ടന് വന്ന ഒരു ഫോണ്‍കോള്‍ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയതായി എനിക്ക് തോന്നി.. കുറച്ചു ദിവസത്തെ പരിചയത്തിന്റെ സ്വാതന്ത്ര്യം എടുത്ത് ഞാന്‍ അദ്ദേഹത്തോട് എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു. വൈഫ് ആണ് വിളിച്ചത്. മകന് തീരെ സുഖമില്ല, ഹോസ്പിറ്റലില്‍ കൊണ്ടു പോകുകയാണ് - എന്ന് പറഞ്ഞു ടെന്‍ഷനോടെ ഇരിക്കുന്ന സുരാജേട്ടന്റെ മുഖം കണ്ടപ്പോള്‍ ഞാന്‍, 'കുഴപ്പം ഒന്നും ഉണ്ടാവില്ല, എന്തായാലും ഹോസ്പിറ്റലിലേക്ക് അല്ലെ പോകുന്നത്' എന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.. 'ചെറിയ പ്രശ്‌നങ്ങള്‍ വല്ലതുമാണെങ്കില്‍ അവള്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നതാണ്. എന്നെ വിളിച്ച്‌ അറിയിക്കാറില്ല. ഇത് എന്തോ സീരിയസ് ആണെന്നാണ് തോന്നുന്നത്. ഇന്നലെ മുതല്‍ മോന് കടുത്ത പനി ആണ്. പലതരം പകര്‍ച്ച പനികള്‍ പടര്‍ന്നു പിടിക്കുന്നു കാലമാണ്'.

ഇത് കേട്ടതോടെ എനിക്കും ടെന്‍ഷനായി. ടെന്ഷനായ എന്റെ മുഖം കണ്ടപ്പോള്‍ സുരാജേട്ടന് ടെന്‍ഷന്‍ കൂടി. അദ്ദേഹം വീണ്ടും വൈഫിനെ ഫോണ്‍ വിളിച്ചു.. അപ്പോഴേക്കും 'ഷോട്ട് റെഡി' എന്ന് വിളി വന്നു. ഒരു കോമഡി സീന്‍ ആണ് അപ്പോള്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ പോയി കഥാപാത്രമായി കോമഡി അഭിനയിക്കുന്ന സുരാജ് ചേട്ടന്‍.. തടിച്ചുകൂടി നില്‍ക്കുന്ന ജനങ്ങള്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് ആര്‍ത്തു ചിരിക്കുന്നു.. എന്റെ കൈയ്യില്‍ ഇരുന്ന അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ് റിംഗ് ചെയ്യുന്നു.. അദ്ദേഹത്തിന്റെ വൈഫ് ആണ്.. റിംഗ് തീരുന്നതിന് മുന്നേ ഷോട്ട് ഓക്കേ ആയി സുരാജേട്ടന്‍ എത്തി കോള്‍ അറ്റന്‍ഡ് ചെയ്ത് സംസാരിച്ചു. സുരാജേട്ടന്‍ നല്ല ടെന്ഷനില്‍ ആണ്.

'സുരാജേട്ടാ ഒരു ഫോട്ടോ' - നാലഞ്ചുപേര്‍ സുരാജേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ച്‌ അടുത്തേക്ക് വന്നു. ഫോണ്‍ എന്നെ ഏല്‍പിച്ചു, ഉള്ളില്‍ നല്ല ടെന്‍ഷന്‍ ആണെങ്കിലും പുറമേ ചിരിച്ചു കൊണ്ട് അവരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് സുരാജേട്ടന്‍.. അത് കണ്ട് ഫോട്ടോ എടുക്കാന്‍ കൂടുതല്‍ പേര്‍ വരുന്നു. അപ്പോഴേക്കും അടുത്ത ഷോട്ട് റെഡി. കോമഡി സീന്‍ പോയി അഭിനയിക്കുന്നു.. തിരിച്ചു വന്ന് ടെന്‍ഷനോടെ ഫോണില്‍ വിളിച്ച്‌ മോന്റെ കാര്യം അന്വേഷിക്കുന്നു.. ചിരിച്ചു നിന്നും കെട്ടിപ്പിടിച്ചും ആരാധകരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.. പല തവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് വല്ലാത്ത വിഷമം ആയി.. ഞാന്‍ ഫോട്ടോ എടുക്കാന്‍ വന്നവരെ തടഞ്ഞു. പക്ഷെ സുരാജ് ഏട്ടന്‍ അവരെ തടയണ്ട എന്ന് പറഞ്ഞ് വീണ്ടും അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖത്തെ വിയര്‍പ്പു തുള്ളികള്‍ക്കിടയില്‍ പൊടിഞ്ഞു നില്‍ക്കുന്ന കണ്ണുനീര്‍ ഒരുപക്ഷേ ഞാന്‍ മാത്രമായിരിക്കും ശ്രദ്ധിച്ചിരുന്നത്..

ഞാന്‍ സുരാജേട്ടനോട് ചോദിച്ചു, എങ്ങനെ ഇത് സാധിക്കുന്നു സുരാജേട്ടാ? സുരാജേട്ടന്‍ പറഞ്ഞു, 'ഇവരൊക്കെ രാത്രി ഇത്രയും ലേറ്റ് ആയിട്ടും, ഇവിടെ ഷൂട്ടിംഗും കണ്ട് നിന്നത് ചിലപ്പോള്‍ എന്റെ കൂടെ ഒരു ഫോട്ടോ എടുക്കാം എന്നും കൂടെ കരുതിയിട്ട് ആയിരിക്കും.. അവര്‍ എനിക്ക് തന്ന സ്‌നേഹവും സപ്പോര്‍ട്ടും ആണ് ഇന്ന് എന്നെ ഇവിടം വരെ എത്തിച്ചത്. ആ അവര്‍ക്ക് വേണ്ട ഒരു ഫോട്ടോയ്ക്ക് നിന്നു കൊടുക്കാന്‍ പറ്റാതിരുന്നാല്‍ അവര്‍ക്ക് അത് എത്ര മാത്രം വിഷമം ആകും എന്ന് ഓര്‍ത്തു നോക്കിക്കേ? എന്നെ സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ സുരാജ് ഒരു ജാഡക്കാരനാണ് എന്ന ഒരു സംസാരം ഒരിക്കലും ഉണ്ടാകരുത്. പിന്നെ, ഇപ്പോഴത്തെ എന്റെ വിഷമം.. അതിപ്പോ തല്‍ക്കാലം നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി..'

അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഇതുപോലെ പ്രവര്‍ത്തിക്കുമോ എന്ന് ഞാന്‍ ആലോചിച്ചു.. ഇല്ല, ജാഡക്കാരന്‍ എന്നല്ല, എന്ത് പേര് വീണാലും ഇതുപോലെ നെഞ്ചില്‍ തീയും മുഖത്ത് പുഞ്ചിരിയുമായി ജനങ്ങളോട് പെരുമാറാന്‍ എനിക്ക് സാധിച്ചേക്കില്ല.. അത് സുരാജേട്ടനെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്.. എത്ര വലിയ സൂപ്പര്‍ താരമോ ആയിക്കൊള്ളട്ടെ, സിനിമാക്കാരും സാധാരണ മനുഷ്യരാണ്. നമുക്കുള്ളതുപോലെ ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും അവരും ദിവസവും നേരിടുന്നുണ്ടാകും. എന്നാല്‍ നമുക്ക് അതൊന്നും അറിയാന്‍ താത്പര്യമില്ല.. അറിയേണ്ട കാര്യവുമില്ല. നമുക്ക് അവരുടെ കൂടെ നിന്ന് ഒരു സെല്‍ഫി കിട്ടിയാല്‍ മതി.. അത് കിട്ടിയില്ലെങ്കില്‍ അയാള്‍ നമുക്ക് വല്യ ജാഡക്കാരന്‍ ആണ്. ജാഡത്തെണ്ടിയാണ് അല്ലെ? എല്ലാ തവണയും ചിരിച്ചു ഒഴിവാക്കി വിടുന്ന കൂവലിനെതിരെ ഒരേയൊരു തവണ ഒന്ന് പ്രതികരിച്ചുപോയാല്‍ പാല്‍ക്കുപ്പി ആണ്.. തോല്‍വിനോ ആണ്.. അല്ലെ? എന്നാണ് നമ്മള്‍ മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി കാര്യങ്ങള്‍ നോക്കിക്കാണാന്‍ പഠിക്കുന്നത്?"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (13 minutes ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (27 minutes ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (48 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (1 hour ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (2 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (2 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (3 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (4 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends