പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ നാത്താനുള്ള നീക്കം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ നാത്താനുള്ള നീക്കം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍ പട്ടിക ഏത് വേണമെന്നത് വിവേചനാധികാരമാണന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കണക്കിലെടുത്താണ് ഹര്‍ജി കോടതി തള്ളിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് ലീഗ് നേതാവും നാദാപുരം പഞ്ചായത്ത് പ്രസിഡന്റുമായ സൂപ്പി നരിക്കാട്ടേരി ,കോണ്ഗ്രസ് നേതാക്കളായ എം മുരളി, കെ എം സുരേഷ് ബാബു, എന്‍ വേണുഗോപാല്‍ എന്നിവരാണ് കോടതിയെ കോടതിയെ സമീപിച്ചത്.2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍ പട്ടിക നിലവിലുണ്ടന്നിരിക്കെ, പഴയ വോട്ടര്‍ ഉപയോഗിക്കുന്നത് കാലതാമസമുണ്ടാക്കുമെന്നും പുതിയ വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം.
"
https://www.facebook.com/Malayalivartha


























