ആറ്റിങ്ങല്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഫെബ്രുവരി 5 മുതല്‍ രാത്രിയില്‍ ഗതാഗത നിയന്ത്രണം

ആറ്റിങ്ങല്‍ പൂവമ്പാറ മുതല്‍ മൂന്നുമുക്ക് വരെ ദേശീയ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 5 മുതല്‍ രാത്രി 8 മണി മുതൽ പുലര്‍ച്ചെ 6 മണി വരെ ഗതാഗത നിയന്ത്രണം. രാത്രികാല നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
റോഡ് നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ ബിഎസ്‌എന്‍എല്‍, വിവിധ മൊബൈല്‍ കമ്പനികളുടെ കേബിള്‍, കെഎസ്‌ഇബി എലെക്‌ട്രിക് പോസ്റ്റ്, വാട്ടര്‍ അതോറിറ്റി പൈപ്പ് തുടങ്ങിയവ അതാത് വിഭാഗവുമായി ബന്ധെപ്പെട്ട് മാറ്റി സ്ഥാപിക്കും. ഫോറെസ്റ്റ് വിഭാഗവുമായി ബന്ധപ്പെട്ട് റോഡ് നിര്‍മാണത്തിന് തടസ്സമാകുന്ന മരങ്ങളും മുറിച്ചു മാറ്റും.
കൊല്ലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നിലവിലത്തെ പോലെ ആലംകോട്- കച്ചേരി ജംഗ്ഷന്‍ - മുനിസിപ്പാലിറ്റിയുടെ മുന്നിലൂടെ കടന്ന് പോകും. എന്നാല്‍ തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആറ്റിങ്ങല്‍ - പാലസ് റോഡ് - മണനാക്ക് - ആലംകോട് വഴി തിരിച്ചു വിടും.
https://www.facebook.com/Malayalivartha


























