ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതിന് പിന്നാലെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു; അപകടത്തിൽ നിന്ന് പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിഞ്ഞുവീണു. കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നെങ്കിലും ഭാഗ്യംകൊണ്ട് പലരും തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഒഴിവായത് വന്‍ അപകടമാണെന്ന് ദൃക്‌സാക്ഷികളും വെളിപ്പെടുത്തുന്നു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മൂന്നാം നിലയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂരയാണ് പൊളിഞ്ഞുവീണത്. അപകടം നടക്കുന്ന സമയത്ത് ചികിത്സയ്ക്കായി എത്തിയ കുട്ടികളും രക്ഷിതാക്കളും അടക്കമുള്ളവര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം ഉണ്ടായില്ല. വാര്‍ഡിലുണ്ടായിരുന്നവരെ സ്ഥലത്തുനിന്ന് മാറ്റി.
https://www.facebook.com/Malayalivartha


























