Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നിരവധി ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപനം, കോഴിക്കോട് മൂന്നാമത്തെ ഐടി കേന്ദ്രമാക്കും, വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ഗവര്‍ണര്‍

06 MARCH 2015 11:03 AM IST
മലയാളി വാര്‍ത്ത.

സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യകേരള പദ്ധതി തുടങ്ങി നിരവധി ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഗവര്‍ണര്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം 2016 മെയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു. ഭൂരഹിത പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പി.സദാശിവം വ്യക്തമാക്കി. 7,093 ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മൂന്നാമത്തെ ഐടി കേന്ദ്രമാക്കും, ആദ്യഘട്ട നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹൈവേ വികസനവുമായി മുന്നോട്ടു പോകും. ദേശീയ പാത 47, 17 എന്നിവ 45 മീറ്ററാക്കും, ഇതിനായി ഭൂമിയേറ്റെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നഗരങ്ങളില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, ഐറ്റിഐകളില്‍ പ്ലേസ്‌മെന്റ് സെല്‍, പട്ടികജാതിയില്‍ നിന്നുള്ള സംഭരംഭകര്‍ക്ക് പ്രത്യേക പരിഗണന, പട്ടികജാതി വിഭാഗത്തിലെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്, റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ശുഭയാത്രാ പദ്ധതി, സമുദ്രോത്പന്നങ്ങളുടെ സംസ്‌കരണത്തിനും കയറ്റുമതിക്കുമായി ഫുഡ് പാര്‍ക്ക്, ഹൈവേ ആംബുലന്‍സ് സര്‍വീസ് എന്നിവയും പ്രഖ്യാപിച്ചു.

മറ്റ് പ്രഖ്യാപനങ്ങള്‍:

2016 ഓടെ എല്ല സ്‌കൂളുകളും കോളജുകളും ലഹരിവിമുക്ത സോണുകളാക്കും
ഐടിഐകളില്‍ പ്ലേസ്‌മെന്റ് സെല്‍ സ്ഥാപിക്കും
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൂട്ടി
ഹൈവേ ആംബുലന്‍സ് സര്‍വീസ് തുടങ്ങും
പ്രാഥമിക ആരോഗ്യ കേന്ദ്രം വിപുലീകരിക്കും
ആരോഗ്യ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഇലക്‌ട്രോണിക് രീതിയില്‍ ആക്കും
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാന്‍ പദ്ധതി
സുകൃത കേരളം പദ്ധതിയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് ചികില്‍സാ സഹായം
സര്‍ക്കാര്‍ ആശുപത്രിയില്‍ കാരുണ്യ കേരളം പദ്ധതി
എല്ലാ പാതകളിലും സ്പീഡ് റഡാറുകളും ക്യാമറകളും സ്ഥാപിക്കും
തലശേരി - മാഹി ബൈപ്പാസ് ഈ വര്‍ഷം തുടങ്ങും
ഐടി മേഖലയില്‍ രണ്ടു വര്‍ഷത്തിനകം 80,000 തൊഴില്‍ അവസരം
കൂടുതല്‍ മാവേലി സ്‌റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും
കൈത്തറി വ്യവസായം, കേരള ഹാന്‍ഡ്‌ലൂം എന്ന പേരില്‍ വിപുലീകരിക്കും
കേരള സംസ്ഥാന വ്യാവസായി വികസന കോര്‍പ്പറേഷന്‍ സമുദ്രോല്‍പന്നങ്ങള്‍ക്കായി മെഗാ ഫുഡ്പാര്‍ക്ക് സ്ഥാപിക്കും
ഭാരത് പെട്രോളിയം കൊച്ചി യൂണിറ്റിന്റെ ഉല്‍പ്പാദനം കൂട്ടും
എല്‍എന്‍ജി പദ്ധതിക്ക് ഗെയിലിന് എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കും
പൈപ്പ് വഴിയുള്ള എല്‍എന്‍ജി കൊച്ചി സിറ്റി ഗ്യാസ് സ്‌കീമിലൂടെ കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ പദ്ധതി
ഇ - ഡിസ്ട്രിക്ട് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും
ഈ മാസം തന്നെ എല്ലാ പഞ്ചായത്തുകളിലേക്കും ഹൈസ്പീഡ് ഇന്റര്‍നെറ്റ് പദ്ധതി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends