Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു, കരളിലെ ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യം; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ വേറിട്ട ശബ്ദം

07 MARCH 2015 10:53 AM IST
മലയാളി വാര്‍ത്ത.

കരളിലെ ക്യാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ കാര്‍ത്തികേയന്‍ എം.എല്‍എയായും മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ കരുണാകരന്റെ പ്രധാന ശിഷ്യനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പടവുകള്‍ ചവിട്ടി കയറിയ കാര്‍ത്തികേയനാണ് തിരുത്തല്‍ വാദത്തിന്റെ മുന്നണി പോരാളി. മകന്‍ കെ മുരളീധരനെ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ തിരുത്തല്‍ വാദമയുര്‍ത്തി കാര്‍ത്തികേയന്‍ എതിര്‍ത്തു. രമേശ് ചെന്നിത്തലയായിരുന്നു കാര്‍ത്തികേയനൊപ്പം അന്ന് ഈ ഗ്രൂപ്പിന്റെ മുന്‍നിരയിലുണ്ടായത്. ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രകടമായ അധികാര രാഷ്ട്രീയത്തിന് മാറ്റം വരുത്തിയതും ഈ തിരുത്തല്‍വാദ പോരാട്ടമായിരുന്നു.
കരുണാകരനെ വിട്ട് സ്വതന്ത്ര നിലപാടുമായി മുന്നേറുമ്പോഴും ജനകീയ പരിവേഷത്തോടെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചു കയറാന്‍ കാര്‍ത്തികേയനായി. തിരുവനന്തപുരത്തെ മലയോര നിയോജക മണ്ഡലമായ ആര്യനാട്ട് നിന്ന് തോല്‍വിയറിയാതെ കാര്‍ത്തികേയന്‍ നിയമസഭയില്‍ എത്തി. രാഷ്ട്രീയത്തിനൊപ്പം സാമൂഹികരാഷ്ട്രീയസാഹിത്യ മണ്ഡലങ്ങളിലും സജീവമായി. എഴുത്തും വായനയും കാര്‍ത്തികേയന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. എല്ലാ സിനിമകളും മുടങ്ങാതെ കാണുമെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

സാമൂഹിക പ്രശ്‌നത്തില്‍ ഭയപ്പാട് കൂടാതെ നിലപാട് വിശദീകരിക്കുകയും ചെയ്തു. ഗാന്ധിയെ അപമാനിച്ച വിഷയത്തില്‍ അരുന്ധതീ റോയിയുമായി കാര്‍ത്തികേയന്‍ നടത്തിയ സംവാദം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മൂന്നരക്കൊല്ലം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിയായി കാര്‍ത്തികേയന്‍ ഉണ്ടാകുമെന്ന് ഏവരും കരുതി. പക്ഷേ ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിന്ന് മാറി നിന്ന കാര്‍ത്തികേയനെ മന്ത്രിയാക്കാന്‍ ആരും താല്‍പ്പര്യം കാട്ടിയില്ല. ഒടുവില്‍ എകെ ആന്റണി ഇടപെട്ട് സ്പീക്കറാക്കി. സ്പീക്കറെന്ന നിലയില്‍ മുന്നില്‍ വന്ന പ്രതിസന്ധികളെയെല്ലാം സമചിത്തതയോടെ കാര്‍ത്തികേയന്‍ മറികടന്നു.

1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എന്‍.പി.ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായാണ് കാര്‍ത്തികേയന്‍ ജനിച്ചത്. ബിരുദം നേടിയ ശേഷം നിയമ പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് കാര്‍ത്തികേയന്‍ രാഷ്ട്രീയത്തിലെത്തിയത്. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനൊപ്പം ഉറച്ചു നിന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 1980ല്‍ വര്‍ക്കലയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. എന്നാല്‍ വര്‍ക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു.

1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച കാര്‍ത്തികേയന്‍, സി.പി.എം നേതാവ് കെ.അനിരുദ്ധനെ പരാജയപ്പെടുത്തി. 87ല്‍ ഇതേ മണ്ഡലത്തില്‍ സി.പി.എമ്മിലെ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. 1991, 1996, 2001, 2006 എന്നീ വര്‍ഷങ്ങളില്‍ ആര്യനാട് നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നും തുടര്‍ച്ചയായി അഞ്ചു തവണ നിയമസഭയിലെത്തി. 1995ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും 2001ല്‍ ആന്റണിയുടെ തന്നെ മന്ത്രിസഭയില്‍ ഭക്ഷ്യപൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും സേവനമനുഷ്ഠിച്ചു. പ്രതിപക്ഷ ഉപനേതാവായും ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാട്ടിന്‍പുറത്തെ ശീലങ്ങളെ എന്നും സ്‌നേഹിച്ച കാര്‍ത്തികേയന്‍ കരള്‍ രോഗത്തിന്റെ ആദ്യ ഘട്ടത്തിലും ഇംഗ്ലീഷ് ചികില്‍സയ്ക്ക് തയ്യാറായില്ല. ഒരു മാസത്തോളം ആയുര്‍വേദ ചികില്‍സ നടത്തി. ഒടുവില്‍ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ആധുനിക ചികില്‍സയ്ക്ക് കാര്‍ത്തികേയന്‍ തയ്യാറായത്. അപ്പോഴേയ്ക്കും രോഗം കലശലായി. കരള്‍ മാറ്റിവയ്ക്കാന്‍ അമേരിക്കയിലെ മയോക്ലീനിക്കിലെത്തിയെങ്കിലും ഡോക്ടര്‍മാര്‍ അതിന് തയ്യാറായില്ല. മരുന്നുകള്‍ മാറ്റി പുതിയ ചികില്‍സാ രീതി പരീ്ക്ഷിച്ചു. വീണ്ടും ആരോഗ്യം വീണ്ടെടുത്ത് പൊതു വേദികളില്‍ സജീവമായി. രോഗത്തിന്റെ ആകുലതകള്‍ ഉള്ളിലൊതുക്കി മണ്ഡലത്തിലെ വികസനത്തില്‍ സജീവമായി. ഇതിനിടെയാണ് വീണ്ടും രോഗം കലശലാകുന്നതും ബംഗളൂരുവിലേക്ക് മാറ്റിയതും. അപ്പോഴേയ്ക്കും രക്ഷപ്പെടാനുള്ള സാധ്യതയെല്ലാം അവസാനിച്ചിരുന്നു.
കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം 1980ല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വര്‍ക്കല മണ്ഡലത്തില്‍ വര്‍ക്കല രാധാകൃഷ്ണനോടായിരുന്നു തോല്‍വി. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച ഇദ്ദേഹം സിപിഐ(എം) നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. എന്നാല്‍ 1987ല്‍ ഇതേ മണ്ഡലത്തില്‍ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. ഈ സമയത്താണ് തിരുത്തല്‍ വാദവുമായി കരുണാകരനുമായി ഉടക്കുന്നത്. ഇതോടെ കാര്‍ത്തികേയന്‍ എന്ന നേതാവ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ ജി. കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാട് നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. 1991ല്‍ ഇടത് രാഷ്ട്രീയത്തിലെ അതികായരിലൊരാളായ ആര്‍എസ്പിയുടെ കെ പങ്കജാക്ഷനെയാണ് കാര്‍ത്തികേയന്‍ അരുവിക്കരയില്‍ തോല്‍പ്പിച്ചത്. പിന്നെയൊന്നും മണ്ഡലം കാര്‍ത്തികേയനെ കൈവിട്ടില്ല. ആര്യനാട് രൂപം മാറി അരുവിക്കരയായപ്പോഴും വന്‍ ഭൂരിപക്ഷത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥി അമ്പലത്തറ ശ്രീധരന്‍നായരെ  കാര്‍ത്തികേയന്‍ മറികടന്നു. കേരളാ യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷാ കണ്‍ട്രോളറായിരുന്ന ഡോ. എം ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭന്‍, കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ മക്കളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (35 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (49 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends