Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും, മുഖ്യമന്ത്രിയും സുധീരനും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

07 MARCH 2015 11:55 AM IST
മലയാളി വാര്‍ത്ത.

സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി. രാവിലെ കൊച്ചിയില്‍ വീക്ഷണത്തിന്റെ പരിപാടിക്കായി കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒത്തുകൂടിയിരുന്നു. പിന്നീടാണ് കാര്‍ത്തികേയന്റെ മരണ വാര്‍ത്തയെത്തിയത്. ഇതേതുടര്‍ന്ന് പരിപാടി ഔദ്യോഗികമായി നടത്തി നേതാക്കള്‍ പിരിയുകയായിരുന്നു.
മുഖ്യമന്ത്രിയും സുധീരനും തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. എ.കെ.ആന്റണി ഉള്‍പ്പടെയുള്ള നേതാക്കള്‍ കൊച്ചിയിലുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.സുധാകരനും ബെന്നി ബെഹനാന്‍ എംഎല്‍എയും ബംഗളൂരുവിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് തന്നെ കേരളത്തില്‍ എത്തിക്കും. ഉച്ചക്ക് ശേഷം വിമാനമാര്‍ഗം ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കായിരിക്കും മൃതദേഹം എത്തിക്കുക.
ജി.കാര്‍ത്തികേയന്റെ വേര്‍പാട് സംസ്ഥാനത്തിനും കോണ്‍ഗ്രസിനും കനത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. കെ എസ് യു പ്രവര്‍ത്തകനായിരുന്ന കാലംമുതല്‍ കാര്‍ത്തികേയനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തന്റെ മന്ത്രിസഭയിലെ അംഗമായും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവര്‍ത്തന രംഗത്തെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തന ശൈലി ആയിരുന്നു അദ്ദേഹത്തിന്റേതെന്നും ആന്റണി പറഞ്ഞു. വിദ്യാര്‍ഥി ആയിരുന്ന കാലംമുതല്‍ അടുത്ത ബന്ധമാണ് കാര്‍ത്തികേയനുമായി ഉണ്ടായിരുന്നതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്ന നേതാവായിരുന്നു അദ്ദേഹം.
സൗമ്യനായിരുന്നുവെങ്കിലും തന്റെ നിലപാടുകള്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുന്നില്‍ ശക്തമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാര്‍ലമെന്ററി രംഗത്തെ അദ്ദേഹത്തിന്റെ ശൈലി എല്ലാവരുടെയും സ്‌നേഹവും ബഹുമാനവും പിടിച്ചുപറ്റി. കേരളംകണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് സുധീരന്‍ അനുസ്മരിച്ചു. രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷ്യത്വവും പുലര്‍ത്തിയ കോണ്‍ഗ്രസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി.കാര്‍ത്തികേയനെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (4 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (4 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (4 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (4 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (4 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

Malayali Vartha Recommends