Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ശിവകുമാറിന്റെ പതനത്തിൽ ആഹ്ലാദിച്ച് ഉറ്റവരും ഉടയോരും; ശിവകുമാറിനെപ്പോലെ വഞ്ചകനും ചതിയനും കോൺഗ്രസിൽ വേറെയില്ല; പ്രമുഖ മാധ്യമപ്രവർത്തകൻ തിരുവല്ലം ഭാസിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ് ‌വൈറലാകുന്നു

19 FEBRUARY 2020 04:54 PM IST
മലയാളി വാര്‍ത്ത

ശിവകുമാറിനെപ്പോലെ വഞ്ചകനും ചതിയനും കോൺഗ്രസിൽ വേറെയില്ലെന്ന പ്രമുഖ മാധ്യമപ്രവർത്തകൻ തിരുവല്ലം ഭാസിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ് ‌വൈറലാകുന്നു. താങ്കളുടെ ഇന്നത്തെ കർമ്മഫലത്തിൽ സന്തോഷിക്കുന്ന അനേകം പേരിൽ ഒരാളാണ് ഞാനും എന്ന വരിയിലാണ് ഫെയ്സ് ബുക്ക് കുറിപ്പ് ആരംഭിക്കുന്നത് .

" രാഷ്ട്രീയത്തിൽ നെറികേടുകൾ സർവ്വസാധാരണമാണ്. പക്ഷെ നിങ്ങളെപ്പോലൊരു വഞ്ചകനും ചതിയനും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിങ്ങൾക്കു പകരം വയ്ക്കാൻ മറ്റൊരാൾ ഉണ്ടെന്നു തോന്നുന്നില്ല. ലീഡറെ കൂടെനിന്നു ചതിച്ച ചരിത്രം അല്ല ഞാൻ പറയുന്നത്. അതിനുമുന്നേ താങ്കൾക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ എന്നെകൊണ്ട് ലീഡർക്ക് മുന്നിൽ നടത്തിയ ഓരോ ഇടപെടലുകളും തുടർന്ന് സീറ്റ് താങ്കൾക്ക് ഉറപ്പാക്കുന്ന ദിവസം പ്രസ്തുത വിവരം സ്റ്റാച്യുവിലെ കാവിയാട് ദിവാകര പണിക്കരുടെ വീട്ടിൽ വിഭ്രാന്തിയിൽ നിന്നിരുന്ന നിങ്ങളെ ഇന്ദിരാഭവനിൽ നിന്നും ഞാൻ ആദ്യം വിളിച്ചു അറിയിക്കുന്നത് വരെയും, തുടർന്ന് എന്റെ ഫോട്ടോഗ്രാഫർ കെ ബി ജയചന്ദ്രനും (ഇപ്പോൾ മെട്രോ വാർത്തയിൽ) ഞാനും അവിടെ വേഗത്തിൽ എത്തുകയും എന്നെ കെട്ടിപിടിച്ചു താങ്കളുടെ കണ്ണുകൾ നിറഞ്ഞതും ഇന്നലെ പോലെ ഞാൻ ഓർക്കുന്നു." കുറിപ്പ് തുടരുന്നു.

അന്ന് ജയചന്ദ്രൻ എടുത്ത താങ്കളുടെ സുന്ദര ചിത്രവും " പോരാട്ടങ്ങളിലൂടെ വളർന്ന യുവനേതാവ് " എന്ന തലകെട്ടിൽ ഞാൻ എഴുതിയ " വ്യാജ വാർത്തയും ". ചേർത്ത് ലീഡ് വാർത്തയോടെ പ്രസിദ്ധികരിച്ച " ഫ്രീലാൻസ് " പത്രത്തിന്റെ ഒരു കോപ്പി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. താങ്കൾ ആവശ്യപ്പെട്ടത് അനുസരിച്ചു 5000 കോപ്പി അധികമായി പ്രിൻറ് ചെയ്തു സിറ്റിയിൽ നിന്നും തമ്പാനൂരിൽ നിന്നും പുറപ്പെടുന്ന എല്ലാ ട്രാൻസ്‌പോർട്ട് ബസ്സുകളിലും ഞങ്ങളുടെ ഏജന്റുമാർ വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൗജന്യമായി വിതരണം ചെയ്തത് താങ്കൾക്ക് മറക്കാൻ കഴിയില്ലെന്ന് അറിയാം. പിന്നീട് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയ കൈമനം വിദ്യാധരൻ സഹപ്രവർത്തകരുമായി അന്ന് രാത്രി പത്തു മണിവരെ ആ പത്രങ്ങൾ തമ്പാനൂരിൽ നിന്ന് നിങ്ങള്ക്ക് വേണ്ടി വിതരണം ചെയ്യുകയായിരുന്നു (വിദ്യാധരനെയും നിങ്ങൾ രാഷ്ട്രീയമായി ശരിക്കു ഉപദ്രവിച്ചു ). തുടർന്നുള്ള ദിവസങ്ങളിൽ നിങ്ങളുടെ വിജയത്തിന് വേണ്ടിയായിരുന്നു ഫ്രീലാൻസ് മുടക്കമില്ലാതെ ഇറങ്ങിയിരുന്നത്. അതിനു ഒട്ടേറെ വിമർശനങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ താങ്കൾ മറന്നാലും അന്ന് നിങ്ങള്ക്ക് വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർ മറക്കില്ല ..

ഇത്രയും എഴുതാൻ കാരണം.. അന്ന് ജയിച്ച ശേഷം പിന്നെ ഞാൻ താങ്കളെ ഇത്രയും വർഷത്തിനിടക്ക് ഒന്നോ രണ്ടോ തവണയേ നേരിൽ കണ്ടിട്ടുള്ളൂ... താങ്കൾ എന്നെ ബോധപൂർവ്വം ഒഴിവാക്കുന്നത് തിരിച്ചറിയാനുള്ള ബോധം എനിക്ക് ഉണ്ടായിരുന്നത് കൊണ്ട് മാത്രം, വീണ്ടും എംപി യും, എംഎൽഎയും മന്ത്രിയും ഒക്കെ ആയിട്ടും നിങ്ങളുടെ നിഴൽ വെട്ടത്തു വരാതിരിക്കാൻ ഞാനും ശ്രമിച്ചിരുന്നു... അന്ന് മനസ്സിൽ കുറിച്ചിട്ടതൊക്കെ ഇപ്പോൾ താങ്കൾ അനുഭവിക്കുന്നത് കാണുമ്പോൾ മനുഷ്യസഹജമായ ഒരു സന്തോഷം ഉള്ളിലുണ്ട് .

പിൻകുറിപ്പ് - ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യകത കൂടി ഉണ്ട്.. താങ്കൾക് സ്ഥാനാർഥിത്വം ലഭിച്ച ദിവസം നമ്മൾ ഒരുമിച്ചാണ് തലസ്ഥാനത്തെ പത്രസ്ഥാപനങ്ങൾ സന്ദർശിക്കാൻ പോയത് , ഇന്ന് മരണപ്പെട്ട മണി സാറിനെ ഞാൻ ആദ്യമായി നേരിൽ കാണുന്നതും അന്നായിരുന്നു.

അനധികൃത സ്വത്തിന്റെ പേരിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ശിവകുമാറിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്ന അഭിപ്രായ പ്രകടനങ്ങളിൽ ജാൻ മാത്രമാണ് ഇത്. തിരുവനന്തപുരത്തുള്ള എ കെ. ആന്റണി പോലും ശിവകുമാറിന് വേണ്ടി കമാന്ന് മിണ്ടിയിട്ടില്ല. എന്തിന് അദ്ദേഹത്തിന്റെ സ്പോൺസറായ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പോലും നിശബ്ദനാണ്. ശിവകുമാറിന്റെ ഒപ്പം ആരുമില്ലെന്ന് മനസിലാക്കി തന്നെയാണ് മുഖ്യമന്ത്രി കരുക്കൾ നീക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി  (1 hour ago)

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (2 hours ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (2 hours ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (2 hours ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (3 hours ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (3 hours ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (3 hours ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (3 hours ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (3 hours ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (3 hours ago)

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസ്: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം  (5 hours ago)

Malayali Vartha Recommends