Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ പാഴ്‌വാക്കായി, നിസാമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ മുക്കി, കാപ്പ ചുമത്തുന്നതില്‍ തീരുമാനം ഇന്ന്

09 MARCH 2015 10:11 AM IST
മലയാളി വാര്‍ത്ത.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ സര്‍ക്കാര്‍ സഹായിക്കുകയാകാമെന്നുള്ള ആരോപണം ശക്തമാകുന്നു. ഇതിന് ബലമേകുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. അതിനിടെ നിസാമിനെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഉന്നത രാഷ്ടീയ നേതൃത്വം ഇടപെട്ട് അട്ടിമറിച്ചതായി സൂചന. മാത്രമല്ല എന്‍ഫോഴ്‌സ്മെന്റിന്റെ പരിശോധനയും അട്ടിമറിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിസാമിനെതിരെ കാപ്പ ചുമത്തുന്നതിലും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. എന്നാല്‍ കാപ്പ ചുമത്തുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
നിസാമിനെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഇനിയും ആരംഭിച്ചില്ല. നിഷാമിനെതിരെ നേരത്തെയുണ്ടായിരുന്ന കേസുകള്‍ ഒതുക്കിത്തീര്‍ത്ത സംഭവത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കാരമുക്കിലെ വീട് ഫെബ്രുവരി 23നു സന്ദര്‍ശിച്ച ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണു പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചില പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് രാഷ്ടീയ നിരീക്ഷകരുടേയും ചില സംഘടകളുടേയും പരാതി.
പേരാമംഗലം പൊലീസ് സ്‌റ്റേഷനിലെ റൈറ്റര്‍ മുഹമ്മദ് നിഷാമിനോട് അഞ്ചു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണവും വിജിലന്‍സ് അന്വേഷിക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള രേഖാമൂലമുള്ള ഉത്തരവിറങ്ങിയിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് സംഘത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനും കഴിയില്ല. മാത്രമല്ല കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വൈകാനാണ് സാധ്യതയെന്ന് പോലീസിനുള്ളില്‍ നിന്ന് തന്നെ സംസാരമുണ്ട്.
ഇതിനിടെ നിഷാമിനെതിരെ കാപ്പാ ചുമത്തുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകുമെന്നു കരുതുന്നു. നിഷാം ഒതുക്കിത്തീര്‍ത്ത കേസുകളും ഉള്‍പ്പെടുത്തിയാണു സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. നിശാന്തിനി കാപ്പാ ചുമത്തുന്നതിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കലക്ടര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. കാപ്പാ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി കലക്ടര്‍ മൂന്നു മണിക്കൂറോളം കമ്മിഷണറുമായി ചര്‍ച്ച നടത്തിയിരുന്നു. ഒതുക്കിത്തീര്‍ത്ത കേസുകള്‍ കാപ്പാ ചുമത്തുന്നതിനായി ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നാണു നിയമോപദേശമെങ്കില്‍ പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെടാനാണു സാധ്യത. അനുകൂലമാണു നിയമോപദേശമെങ്കില്‍ കാപ്പാ ചുമത്തിയുള്ള കലക്ടറുടെ ഉത്തരവ് ചൊവ്വാഴ്ചയ്ക്കപ്പുറം നീളില്ലെന്നും കരുതുന്നു. കാപ്പ ചുമത്തിയാല്‍ പിന്നെ നിസാമിന് ജാമ്യത്തില്‍ ഇറങ്ങാന്‍ കഴിയില്ല. കാപ്പ ചുമത്തണമെങ്കില്‍ മൂന്ന് കേസിലെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിരിക്കണം. എന്നാല്‍ നിസാമിന്റെ കാര്യത്തില്‍ കേസുകളൊന്നും നിലവിലില്ലാത്തതാണ് പ്രശ്‌നം.
കമ്മീഷ്ണര്‍ നിശാന്തിനി ഒതുക്കിതീര്‍ത്ത കേസുകള്‍ ഉള്‍പ്പെടുത്തിയാണ് നിസാമിനെതിരെ കാപ്പചുമത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇങ്ങനെ കാപ്പ ചുമത്തിയാല്‍ എന്തെങ്കിലും നിയമ പ്രശ്‌നമുണ്ടോയെന്നാണ് കലക്ടര്‍ പരിശോധിക്കുന്നത്. ചന്ദ്രബോസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഹമ്മര്‍വാഹനത്തെ കുറിച്ച് പോലീസിന് കിട്ടിയ വിവരവും അപര്യാപ്തമാണ്. നിസാമിന്‌ കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന പോലീസിന്റെ അന്വേഷണവും ഫലംകണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (36 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (50 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends