Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു തുടങ്ങും

09 MARCH 2015 10:27 AM IST
മലയാളി വാര്‍ത്ത.

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. ദിവസവും ഉച്ചയ്ക്ക് ശേഷം 1.45 നാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച പരീക്ഷയില്ല. സംസ്ഥാനത്ത് 2,964 സ്‌കൂളുകളിലായി 4,68,495 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഗള്‍ഫില്‍ ഒന്‍പത് സ്‌കൂളുകളില്‍ നിന്ന് 465 പേരും ലക്ഷദ്വീപില്‍ ഒന്‍പത് സ്‌കൂളുകളില്‍ നിന്ന് 1128 പേരും എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് 24,446 പേര്‍. മലപ്പുറത്തെ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഇരിക്കുന്നത് 2118 പേര്‍. മാര്‍ച്ച് 23നാണ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച് 31 ന് മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കും. 54 മൂല്യനിര്‍ണയ ക്യാമ്പുകളാണുള്ളത്. ഇന്‍വിജിലേറ്റര്‍മാരായി 25,000 അധ്യാപകരെയും മൂല്യനിര്‍ണയത്തിനായി 12,500 പേരെയും നിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 16ന് ഫലം പ്രഖ്യാപിക്കാനാണ് നീക്കം. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഇന്ന് തുടങ്ങും. രാവിലെ 10 മുതലാണ് പരീക്ഷ. 2008 പരീക്ഷാ കേന്ദ്രങ്ങളിലായി 904382 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഒന്നാം വര്‍ഷത്തില്‍ 451452 പേരും രണ്ടാം വര്‍ഷത്തില്‍ 432760 വിദ്യാര്‍ഥികളുമാണ് റെഗുലര്‍ വിഭാഗത്തിലുള്ളത്. കമ്പാര്‍ട്ട്‌മെന്റ് വിഭാഗത്തില്‍ 20170 വിദ്യാര്‍ഥികളുമുണ്ട്. ഹയര്‍സെക്കന്‍ഡറി പരീക്ഷ 30ന് അവസാനിക്കും. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത്. ഏറ്റവും കുറവ് വയനാടും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ഏപ്രില്‍ ആറ് മുതല്‍ 52 കേന്ദ്രങ്ങളിലായി മൂല്യനിര്‍ണയം തുടങ്ങും. പരീക്ഷാഫലം മുന്‍വര്‍ഷങ്ങളേക്കാള്‍ നേരത്തെ പ്രസിദ്ധീകരിക്കുന്നതിനായി ഈ വര്‍ഷം എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ ടാബുലേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ചോദ്യക്കടലാസ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചതായും പരീക്ഷാബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (34 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (48 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends