Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തോല്‍ക്കും; അരുവിക്കര മണ്ഡലത്തില്‍ കാര്‍ത്തികേയന്റെ പത്‌നി ഡോ സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം

09 MARCH 2015 11:56 AM IST
മലയാളി വാര്‍ത്ത.

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന അരുവിക്കര മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പത്‌നി ഡോ. എം.ടി. സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം. മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയ സാധ്യത കുറവെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സഹതാപ തരംഗത്തിലൂടെ സീറ്റ് നിലനിറുത്താനാണ് കോണ്‍ഗ്രസ് നീക്കം.
ഇക്കാര്യത്തില്‍ അനൗപചാരിക കൂടിയാലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഗ്രൂപ്പ് സമവാക്യം അടക്കം നോക്കേണ്ടിവരും. അത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കും. സീറ്റ് നഷ്ടപ്പെടുന്ന തരത്തിലേക്ക് അത് കാര്യങ്ങളെ എത്തിച്ചാല്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാകും. അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിനുതൊട്ടുമുമ്പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അനിവാര്യവുമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന രണ്ടു ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വിജയിക്കാനായി. പിറവം, നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുകളാണിത്. 
എന്നാല്‍, അതില്‍നിന്നൊക്കെ വ്യത്യസ്തമായി ഇപ്പോള്‍ സര്‍ക്കാര്‍ കനത്ത വെല്ലുവിളി നേരിടുന്ന സമയമാണ്. വിവാദങ്ങള്‍ ഒന്നൊഴിയാതെ പിടികൂടിയിരിക്കുന്നു. പ്രതിപക്ഷം നിരന്തര പ്രക്ഷോഭത്തിലുമാണ്. അതിനാല്‍, ഈ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് പ്രതിപക്ഷ ആക്ഷേപങ്ങളെ ശരിവയ്ക്കും തരത്തിലാകും. അതിനാല്‍, വിജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ തന്നെയാകും അരുവിക്കരയില്‍ കോണ്‍ഗ്രസ് കണ്ടെത്തുക.
കാര്‍ത്തികേയന് മണ്ഡലത്തിലെ ജനങ്ങളുമായി നല്ല അടുപ്പമായിരുന്നു. മണ്ഡലവുമായി എപ്പോഴും വൈകാരികമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് കാര്‍ത്തികേയന്റെ പിന്മാഗിമായി അദ്ദേഹത്തിന്റെ പത്‌നിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടാകുന്നത്. പാര്‍ട്ടിയിലെ ഉന്നത നേതാക്കളെല്ലാം ഇതിന് അനുകൂലമാണ്. സുലേഖ എന്ന ഒറ്റപേര് മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അനൗപചാരിക ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെങ്കിലും മറ്റു പേരുകളൊന്നും സ്ഥാനാര്‍ത്ഥിയായി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സര്‍വവിജ്ഞാനകോശം ഡയറക്ടറാണ് ഡോ. എം.ടി. സുലേഖ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (36 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (50 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends