Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വാതിലുകള്‍ തുറക്കാം, ഫോണ്‍ വിളിക്കാം, ഇ മെയില്‍ അയയ്ക്കാം, ബില്ലടയ്ക്കാം ഇങ്ങനെ നിരവധി സാങ്കേതിക വിദ്യയുമായി ആപ്പിള്‍ വാച്ച്; വില 20,000 മുതല്‍ 10 ലക്ഷം വരെ

10 MARCH 2015 09:10 AM IST
മലയാളി വാര്‍ത്ത.

നമ്മള്‍ വിസ്മയത്തോടെ കാത്തിരുന്ന ആപ്പിള്‍ വാച്ച് ഉടന്‍ വിപണിയിലെത്തും. ഏറെ സാങ്കേതികവിദ്യകളുള്ള ഈ വാച്ച് ഏപ്രില്‍ 24നാണ് വിപണിയിലെത്തുന്നത്. 
ഊഹങ്ങള്‍ മാത്രമായിരുന്ന ആപ്പിളിന്റെ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ പുറത്തായി. നടക്കാനായി ജിപിഎസും ചെക്കിന്‍ ചെയ്യാന്‍ ആപ്പുമുള്ള അസാധാരണമായ വാച്ചാണിത്. വാതില്‍ തുറക്കാനുള്ള കീയെ ഉള്‍ക്കൊള്ളുന്ന ഈ വാച്ചുപയോഗിച്ച് ഇമെയില്‍ അയക്കല്‍ ഫോണ്‍ വിളിക്കല്‍ തുടങ്ങിയ സാധാരണ ധര്‍മങ്ങള്‍ കൂടി അനായാസം നിര്‍വഹിക്കാവുന്നതാണ്. ഇതിന്റെ വില 349 ഡോളര്‍ മുതല്‍ 17,000 ഡോളര്‍ വരെയാണെന്നും റിപ്പോര്‍ട്ടുണ്ട്.
സാധാരണ ഉപയോഗം നിര്‍വഹിക്കുകയാണെങ്കില്‍ ഇതിന്റെ ബാറ്ററി 18 മണിക്കൂര്‍ വരെ ലഭിക്കുമെന്നാണ് ആപ്പിള്‍ സിഇഒ വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസില്‍ ഇതിന്റെ വില 349 ഡോളറിലും യുകെയില്‍ 299 ഡോളറിലുമാണ് ആരംഭിക്കുന്നത്. എന്നാല്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ വാച്ചിന്റെ വില 549 ഡോളര്‍ അഥവാ 479 പൗണ്ടിലാണ് തുടങ്ങുന്നത്. ഇതിന്റെ ഏറ്റവും ആഢംബര മോഡലിന് യുഎസില്‍ 17,000 ഡോളര്‍(11,200 പൗണ്ട്) വില വരും.
കാലിഫോര്‍ണിയയില്‍ വച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ വച്ച് നടന്ന ഐഫോണ്‍ 6, 6 പ്ലസ് എന്നീ ഫോണുകളുെ ലോഞ്ചിങ് ഇവന്റില്‍ വച്ചാണ് ആപ്പിള്‍ ഈ വാച്ചിനെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടത്തിയിരുന്നത്.
പ്രധാനമായും മൂന്ന് മോഡലിലാണീ വാച്ച് എത്തുന്നത്. ആപ്പിള്‍ വാച്ച്, ആപ്പിള്‍ വാച്ച് സ്‌പോര്‍ട്ട്, ആപ്പിള്‍ വാച്ച് എഡിഷന്‍ എന്നിവയാണവ. ഇതില്‍ എഡിഷന്‍ വേര്‍ഷന്‍ 18 കാരറ്റ് യെല്ലോ അല്ലെങ്കില്‍ റോസ് ഗോള്‍ഡ് നിറത്തിലാണ്. ഈ എല്ലാ മോഡലുകളും ഒന്നുകില്‍ 1.4 ഇഞ്ച് വേര്‍ഷനിലോ അല്ലെങ്കില്‍ 1.7 ഇഞ്ച് വേര്‍ഷനിലോ ആണ് വിപണിയിലെത്തുന്നത്. ആപ്പിള്‍ വാച്ചിലെ ജിപിഎസ് നാവിഗേഷനാണ് ഇതിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്ന്. കൂടാതെ മാപ്പുകളും നടക്കാനുള്ള നിര്‍ദ്ദേശങ്ങളും(വാക്കിങ് ഡയറക്ഷന്‍സ്) ഇതിലുണ്ട്. നാം നടന്ന് പോകുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയണമെങ്കില്‍ വാച്ച് അപ്പോള്‍ വൈബ്രേറ്റ് ചെയ്യും.
എയര്‍പോര്‍ട്ട് ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ ഉപകാരപ്പെടുന്ന ബോര്‍ഡിങ് പാസ് ആപ്പ് നിങ്ങള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും. ഇതിലെ ആപ്പുകള്‍ തുറക്കാന്‍ ടച്ച് സ്‌ക്രീന്‍ ടാപ്പ് ചെയ്താല്‍ മതി. ഈ വാച്ച് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഡോറുകള്‍ തുറക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരില്ല. കാര്‍ഡോര്‍, ഫ്രന്റ് ഡോര്‍, ഹോട്ടല്‍ ഡോര്‍ തുടങ്ങിയവയെല്ലാം ഈ വാച്ചുപയോഗിച്ച് തുറക്കാന്‍ സാധിക്കും. ഇതിന് പുറമെ ഫേസ്ബുക്ക്, ഇമെയില്‍, ടെക്സ്റ്റ് നോട്ടിഫിക്കേഷനുകള്‍ എന്നിവയെല്ലാം ഇതിലൂടെ കരഗതമാകും. ഈ വാച്ചില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) റേഡിയോ ആന്റിനയുണ്ട്. ഇതിലൂടെ വാച്ചിനെ സ്‌കാനേര്‍സ്/ ഡിവൈസുമായി കണക്ട് ചെയ്യാം. ഇതിന് പുറമെ ടഫ് സഫയര്‍ ഗ്ലാസ് സ്‌ക്രീന്‍, ഡിജിറ്റല്‍ ക്രൗണ്‍ ബട്ടണ്‍ തുടങ്ങിയവയും ഇതിലുണ്ട്.
നമ്മുടെ ആരോഗ്യകാര്യത്തിലും അല്‍പം ശ്രദ്ധയുള്ള വാച്ചാണിത്. ഇതിലെ ഹേര്‍ട്ട് മോണിറ്റര്‍ യൂസറുടെ റേറ്റ് മോണിറ്റര്‍ ചെയ്തുകൊണ്ടേയിരിക്കും. സ്‌ക്രീന്‍ മോണിറ്ററിന്റെ റിവേഴ്‌സിലുള്ള നാല് സെന്‍സറുകളാണിതിന് സഹായിക്കുന്നത്. ഉപയോഗിക്കുന്നയാളിന്റെ പഴ്‌സണല്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും ഈ വാച്ചിനുണ്ട്. ഇതിലെ ആപ്പുകള്‍ നിങ്ങളുടെ ആക്ടിവിറ്റി ലെവലുകള്‍ കണക്ക് കൂട്ടുന്നതിലൂടെയാണിത് സാധ്യമാകുന്നത്. ഈ വാച്ച് ധരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ബില്ലുകള്‍ അടയ്ക്കാന്‍ നിങ്ങള്‍ക്ക് ക്യൂ നിന്ന് സമയം പോക്കേണ്ടി വരില്ല.
ഇതിലെ ആപ്പിള്‍ പേ സിസ്റ്റത്തിലൂടെ നിങ്ങള്‍ക്ക് ബില്ലുകള്‍ അനായാസം അടയ്ക്കാന്‍ സാധിക്കും. അക്കൗണ്ട് വിവരങ്ങള്‍ സ്‌കാനറിലൂടെ വാച്ചിലേക്ക് കയറ്റി വിട്ടാണിത് സാധ്യമാകുന്നത്. കൈകളുപയോഗിക്കാതെ മെസേജ് അയക്കാന്‍ ഈ വാച്ചിലൂടെ നിങ്ങള്‍ക്ക് സാധിക്കും. അയക്കേണ്ട മേസേജുകള്‍ വാക്കുകളായി ഉരുവിട്ടാല്‍ അത് ഇമെയില്‍ അല്ലെങ്കില്‍ ടെക്സ്റ്റ് മെസേജായി ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ ഈ വാച്ചിന് കഴിവുണ്ട്. ഇതിലെ മിക്ക ഫംക്ഷനുകളും ആപ്പിള്‍ ഐഫോണുമായി ചേര്‍ന്നാണ് വാച്ച് നിര്‍വഹിക്കുന്നതെന്നും കുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 24ന് ഈ വാച്ചിന്റെ ലോഞ്ചിങ് തീരുമാനിച്ചതിനെത്തുടര്‍ന്ന് ഇതിനായി ഏപ്രില്‍ 10 മുതല്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. യുഎസ്, യുകെ, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഹോംഗ്‌കോംഗ് എന്നീ ഒമ്പത് രാജ്യങ്ങളിലെ സ്‌റ്റോറുകളിലാണീ വാച്ച് ലഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends