Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ദന്തല്‍ ചികിത്സാ രംഗത്ത് ഏകീകൃത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ദന്തല്‍ സര്‍ജന്‍മാരുടെ സേവനം ലഭ്യമാക്കുക ലക്ഷ്യം, ഡെന്റിസ്ട്രി @ 2030 വിഷണറി ഡോക്യുമെന്റ് ശില്‍പശാല സംഘടിപ്പിച്ചു

27 FEBRUARY 2020 08:32 AM IST
മലയാളി വാര്‍ത്ത

മറ്റ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ച് ദന്ത രോഗങ്ങള്‍ക്കും ഒരു ഏകീകൃത ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ദന്താരോഗ്യത്തെപ്പറ്റിയും ദന്താരോഗ്യ സംരക്ഷണത്തെപ്പറ്റിയുമുള്ള അവബോധം സമൂഹത്തില്‍ കുറവാണ്. മറ്റ് ജീവിതശൈലീ രോഗങ്ങള്‍ പോലെ തന്നെ ദന്തക്ഷയം, മോണ രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിച്ച് വരികയാണ്. ദന്തരോഗങ്ങള്‍ മറ്റ് ജീവിത ശൈലീ രോഗങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഹൃദ്രോഗം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ദന്തല്‍ മേഖല ഒരു ദശാബ്ദത്തിനിടെ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനാവശ്യമായ ക്രിയാത്മക നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള ഡെന്റല്‍ കൗണ്‍സില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡെന്റിസ്ട്രി @ 2030 വിഷണറി ഡോക്യുമെന്റ് ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദന്തല്‍ മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ദന്തല്‍ സര്‍ജന്‍മാരുടെ സേവനം ലഭ്യമാക്കുക എന്നുള്ളതാണ് ഈ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിന് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. താലൂക്ക് ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലുമായി 47 അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍ തസ്തികകളും 5 ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളും അനുവദിച്ചു. വിവിധ ദന്തല്‍ മെഡിക്കല്‍ കോളേജുകളിലായി 44 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പദ്ധതിയില്‍ ദന്താരോഗ്യത്തിന് മാത്രമായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഇന്ത്യയില്‍ ആദ്യമായി ഈ നടപടി കൈക്കൊണ്ട സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ആദ്യമായി കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളേജില്‍ സാമൂഹിക ദന്താരോഗ്യ വിഭാഗത്തില്‍ എം.ഡി.എസ്. കോഴ്സ് ആരംഭിച്ചു. തിരുവനന്തപുരം ദന്തല്‍ കോളേജിനോടനുബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ദന്തല്‍ ലാബ് ആരംഭിക്കുകയും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

സാമൂഹ്യ നീതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബി.പി.എല്‍. വിഭാഗത്തിലുള്ള വയോജനങ്ങള്‍ക്ക് സൗജന്യമായി കൃത്രിമ പല്ലുകള്‍ നല്‍കുന്നതിനായി 'മന്ദഹാസം' പദ്ധതിനടപ്പിലാക്കി. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക ദന്ത ചികിത്സാപദ്ധതി 'സ്പര്‍ശം' കോട്ടയം ദന്തല്‍ കോളേജില്‍ ആരംഭിച്ചു. 80 ലക്ഷം രൂപ ചെലവഴിച്ച് ആലപ്പുഴ, തൃശൂര്‍ ദന്തല്‍ കോളേജുകളില്‍ മൊബൈല്‍ ദന്തല്‍ ക്ലിനിക്ക് ആരംഭിച്ചു. ആലപ്പുഴ, കോഴിക്കോട് ദന്തല്‍ മെഡിക്കല്‍ കോളേജുകളില്‍ 1 കോടി രൂപ ചെലവഴിച്ച് കോണ്‍ ബീം സി.ടി. സ്‌കാന്‍ മെഷീന്‍ സ്ഥാപിച്ചതായും മന്ത്രി വ്യക്തമാക്കി.

ദന്തല്‍ മേഖലയ്ക്കും സമൂഹത്തിനും മഹത്തായ സേവനങ്ങള്‍ നല്‍കിയ ദന്ത ഡോക്ടര്‍മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. എം.കെ. ജയിംസിന് കേരള ഡെന്റല്‍ കൗണ്‍സിലിന്റെ പ്രഥമ ആജീവനാന്ത പുരസ്‌കാരം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സമ്മാനിച്ചു.

RL" frameborder="0" allow="autoplay; encrypted-media" allowfullscreen><iframe width="853" height="480" src="https://www.youtube.com/embed/UgQZsVG_FFM" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>





 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (41 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends