Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

കൂടത്തായി ബുദ്ധി... കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഇടതു കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം; പല്ല് കൊണ്ട് കടിച്ച് മുറിച്ചതാണെന്ന് ജോളിയും വിശ്വസനീയമല്ലെന്ന് ഡോക്ടര്‍മാരും; വെളുപ്പാന്‍ കാലത്ത് നടന്ന സംഭവ വികാസങ്ങളിലേക്ക് അന്വേഷണം

27 FEBRUARY 2020 12:37 PM IST
മലയാളി വാര്‍ത്ത

ഏവരേയും അമ്പരപ്പിച്ച് കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം. ഇന്ന് രാവിലെ 5 മണിയോടെ ജയില്‍ വാര്‍ഡന്‍മാരാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ജോളിയെ കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം ജോളിയുടെ ആത്മഹത്യാ ശ്രമത്തെപ്പറ്റി വിവാദം കനക്കുകയാണ്. കഴിഞ്ഞ ദിവസം അഭിഭാഷകനായ ആളൂര്‍ ജോളിയെ ജയിലില്‍ സന്ദര്‍ശിച്ചതും വിവാദമായിരുന്നു. കൈ കടിച്ച് മുറിച്ചതാണെന്ന് ജോളിയും അതെല്ലെന്ന് ആശുപത്രി സൂപ്രണ്ടും പറയുന്നു. കൈ കടിച്ച് മുറിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവല്ല ജോളിയുടെ കൈയ്യിലുള്ളത്. അതിനാല്‍ തന്നെ അത് വിശ്വസനീയമല്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം. മൂര്‍ച്ചയേറിയ ആയുധമോ ചില്ലോ കൊണ്ട് മുറിച്ചതാകാമിതെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. പരുക്ക് ഗുരുതരമല്ല. അതേസമയം ഞരമ്പിന് മുറിവേറ്റതിനാല്‍ ജോളിയെ മൈനര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വരും.

ഞരമ്പ് മുറിക്കാനാവശ്യമായ ആയുധങ്ങളൊന്നും ജയിലിനകത്ത് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസും പറഞ്ഞു. ജയിലിനകത്ത് ഭിത്തിയുടെ മൂര്‍ച്ചയേറിയ ഭാഗത്ത് അമര്‍ത്തി ഉരച്ചും കടിച്ചുമാവാം മുറിവേല്‍പ്പിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ അടിയന്തിര പരിചരണ വിഭാഗത്തിലുള്ള ജോളിക്ക് മെഡിക്കല്‍ കോളജ് പോലീസിന്റെ കാവലുണ്ട്. ആശുപത്രി സെല്ലില്‍ നിലവില്‍ ഒരു പ്രതി ഉണ്ട്. ഇയാളെ ഇവിടെനിന്ന് ഒഴിവാക്കി ജോളിയെ സെല്ലിലേക്ക് മാറ്റിയാകും ജോളിയെ താമസിപ്പിക്കുക.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. രക്തം വാര്‍ന്ന നിലയില്‍ കണ്ട ജോളിയെ ജയില്‍ അധികൃതര്‍ തന്നെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയത്. ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മെഡിക്കല്‍ കോളേജിലെ കൗണ്‍സിലര്‍മാരുടെ സേവനവും തേടിയിരുന്നു. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫ് കുറ്റസമ്മതം നടത്തിയിരുന്നു. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിന്‍സൂപ്പില്‍ കീടനാശിനിയാണ് കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. എല്ലാ കേസിലും പൊലീസ് കുറ്റപത്രം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജോളിയുടെ ആത്മഹത്യാ ശ്രമം. അവസാന മൂന്ന് കൊലപാതകങ്ങള്‍ക്ക് ജോളിക്ക് കരുത്തായത് പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം. ആരേയും എപ്പോള്‍ വേണമെങ്കിലും കൊന്നു തള്ളാമെന്ന മനസ്സ് എത്തുന്നത് ഇതോടെയാണ്. ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് ജോളി ജോസഫ് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ ജയിലിലായതോടെ ഒറ്റപ്പെടലായി. ഇതാണ് ആത്മഹത്യയിലേക്ക് എത്തുന്നത്.

ജോളിയ്ക്ക് വേണ്ടി അഭിഭാഷകന്‍ ആളൂര്‍ രംഗത്തെത്തിയതോടെ കേസ് മാറിമറിയുമെന്ന് വിശ്വസിച്ചു. ജോളിക്ക് വേണ്ടി ശക്തമായി വാദിച്ച അഡ്വ. ആളൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ജോളിയുടെ കേസ് ഏറ്റെടുത്തതിനാല്‍ തനിക്ക് ഭീഷണിയുണ്ടെന്നു പോലും ആളൂര്‍ പറഞ്ഞു. അങ്ങനെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ജോളിയുടെ ആത്മഹത്യാ ശ്രമം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (10 minutes ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (1 hour ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (2 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (2 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (2 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (3 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (3 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (4 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (5 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (5 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (5 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (5 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (5 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (5 hours ago)

Malayali Vartha Recommends