സ്പീക്കര്‍ തെരഞ്ഞെടുപ്പ്: ഗണേഷ്കുമാര് യു.ഡി.എഫിനെ പിന്തുണയ്ക്കില്ല
വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) അംഗം കെ.ബി ഗണേഷ്കുമാര് യു.ഡി.എഫിനെ പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോയെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. ഗണേഷ് വോട്ടെടുപ്പില്‍ നിന്നുവിട്ടുനില്ക്കുകയോ അസാധു വോട്ട് രേഖപ്പെടുത്തുകയോ ചെയ്യുമെന്നാണ് സൂചന. ഗണേഷിനെ കൂടാതെ 73 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിന് കേരള കോണ്‍ഗ്രസ് നിലപാട് തലവേദന സൃഷ്ടിക്കില്ല.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിയുള്ള നന്ദി പ്രമേയ ചര്‍ച്ചയിലും ഗണേഷ് സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. നാളെ ചേരുന്ന പാര്‍ട്ടി നേതൃയോഗം ഇത് സംബന്ധിച്ച് അന്തിമ നിലപാട് സ്വീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha