ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായി
കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായി. ഗൂഡല്ലൂര്‍ സ്വദേശിനിയായ ജിസില്‍ മാത്യുവിനെയാണ് (23) കാണാതായത്. ഒന്നര മാസം മുമ്പ് വിവാഹിതയായ ജിസില്‍ മാത്യു ഭര്‍ത്താവുമൊത്ത് കാക്കനാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
പത്ത് മണിക്കാണ് ഇന്റര്‍വ്യു സമയം അനുവദിച്ചിരുന്നത്. 10.45ന് താന്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. വൈകുന്നേരമായിട്ടും ജിസില്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ജിസിലിന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ അന്ന് തന്നെ താന്‍ വൈകുന്നേരം വരെയും ജിസിലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ ഫോണ്‍ ഓഫായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. നേരത്തെ ബംഗളുരുവിലെ എ.എന്‍.ഇസഡ് ബാങ്കില്‍ ജീവനക്കാരിയായിരുന്ന ജിസില്‍ മാത്യു വിവാഹത്തോടെയാണ് കൊച്ചിയില്‍ എത്തുന്നത്. ജനുവരി 26നായിരുന്നു ജിസിലിന്റെ വിവാഹം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിസില്‍ ഭര്‍ത്താവിനൊപ്പം ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യുവിന് എത്തിയത്. താന്‍ രാവിലെ പത്ത് മണിക്ക് ജിസിലിനെ ഇന്‍ഫോ പാര്‍ക്കില്‍ വിട്ട ശേഷം തിരികെ പോന്നു. പിന്നീട് യുവതിയെ കാണാതായെന്നാണ് ഭര്‍ത്താവ് പറയുന്നത്.
ജിസിലിന്റെ ബംഗളുരുവിലെ പഴയ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. യുവതി ഇന്‍ഫോ പാര്‍ക്കിലേക്ക് കയറിപ്പോകുന്നതിന് ഭര്‍ത്താവ് ദൃക്സാക്ഷിയാണെങ്കിലും ഓഫീസ് സമുച്ചയത്തിലെ സി.സി.ടി.വി ക്യാമറകളിലൊന്നും യുവതിയുടെ ദൃശ്യം പതിഞ്ഞിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ദൃശ്യങ്ങള്‍ ലഭ്യമല്ലെങ്കിലും യുവതി ഇവിടെ എത്തിയിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന് സാക്ഷ്യപ്പെടുത്തുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha