സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ, ശക്തനെതിരെ ഐഷാപോറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
നാളെ നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ശക്തനെതിരെ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ഐഷാപോറ്റിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. എ.കെ. ബാലനെ സി.പി.എം മത്സരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് ഐഷാപോറ്റി സ്ഥാനാര്‍ഥിയായത്. വനിതകള്‍ക്ക് തങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്ന് കാണിക്കുന്നതിനു കൂടിയാണ് ഐഷാപോറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്.
സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി എന്‍.ശക്തന് ഇന്നലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ചു. പ്രോടേം സ്പീക്കറായി ഡൊമനിക്ക് പ്രസന്റേഷനെ രാത്രി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ശക്തന് തന്നെ സ്പീക്കറാകാനാണ് സാധ്യത. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് കേരളാകോണ്‍ഗ്രസ് (ബി) എംഎല്‍എ കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഡെപ്ല്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മാണിഗ്രൂപ്പ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha