സ്റ്റീഫന്‍ എന്ന പേരില്‍ മരുമകന് തനിക്കില്ലെന്ന് മാണി, ശിവന്‍കുട്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം
സ്റ്റീഫന്‍ എന്ന പേരില്‍ മരുമകന് തനിക്കില്ലെന്ന് ധനമന്ത്രി കെഎം മാണി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബഡ്ജറ്റ് അവതരണം തടസപ്പെടുത്താന്‍ കഴിയില്ലെന്നായപ്പോള്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മാണി പ്രതികരിച്ചു.
തനിക്കെതിരെ 116 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച സി.പി.എം നേതാവ് വി.ശിവന്‍കുട്ടി എം.എല്‍.എയ്ക്ക് മറുപടിയുമായാണ് മാണി രംഗത്തെത്തിയത്. താന്‍ ഇതുവരെ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. എനിക്കതിന്റെ കാര്യമില്ല. തെറ്റ് ചെയ്തിട്ടുണ്ടങ്കിലേ പേടിക്കേണ്ടതുള്ളവെന്നും മാണി പറഞ്ഞു.
ബാര്‍കോഴക്കേസില്‍ മാണി തന്റെ മരുമകന് ഡോ.സ്റ്റീഫന്റെ സുഹൃത്തു വഴി ബാറുടമ ബിജു രമേശിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍, സ്റ്റീഫന്‍ എന്ന മരുമകന് തനിക്കില്ലെന്നും അതില്‍നിന്നു തന്നെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായും മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha