അഴിമതിയുടെ പൊട്ടിയകലത്തില് തേനും പാലും വിളമ്പരുത്, സര്‍ക്കാരിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് കെബി ഗണേഷ്കുമാര്
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍മന്ത്രിയും കേരളാകോണ്‍ഗ്രസ് (ബി) നേതാവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. അഴിമതിയുടെ പൊട്ടിയ കലത്തില്‍ തേനും പാലും വിളമ്പരുതെന്നു കെ.ബി. ഗണേഷ്കുമാര് പറഞ്ഞു. അവിടെയും ഇവിടെയുമില്ലാതെ ഇപ്പോള്‍ ഇവിടിരിക്കുന്ന ചെറിയ പാര്‍ട്ടിയാണ് തന്റേത്. അഴിമതിക്കെതിരെ പറഞ്ഞാല്‍ ഒന്നുകില്‍ പുറത്താക്കുക, അല്ലെങ്കില്‍ ആയിരത്തിന്റെ നോട്ടുകള്‍ വായില്‍ തിരുകുക എന്ന നിലപാട് സര്‍ക്കാരിനുള്ളതെന്നും ഗണേഷ്കുമാര് പറഞ്ഞു.
ദേശീയ ഗെയിംസ് മികച്ചതായിരുന്നുവെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പറഞ്ഞതിനെ ഗണേഷ്കുമാര് പരിഹസിച്ചു. ഇതു പറയാന്‍ അവര്‍ നല്ല യോഗ്യന്മാരാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം നടക്കുകയാണല്ലോ. തന്നോട് എന്തെങ്കിലും ചോദിച്ചാല്‍ തെളിവു നല്‍കും. അങ്ങോട്ടു പോയി പറയില്ല. ദേശീയ ഗെയിംസിനെക്കാള്‍ വലിയ കളിയാണു പുറത്തു നടക്കുന്നത്. എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടിനെക്കുറിച്ചു ചോദിച്ചാല്‍ തെക്കു വടക്ക് പന്തു തട്ടുകയാണു സര്‍ക്കാര്‍. നല്കാന് പണമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha