Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

തനിക്ക് ജയിലിലെ ഭക്ഷണം മടുത്തെന്ന് ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാം, അനുവദിച്ചില്ലെങ്കില്‍ നിരാഹാരം കിടക്കുമെന്ന്

12 MARCH 2015 10:50 AM IST
മലയാളി വാര്‍ത്ത.

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാം തനിക്ക് പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇല്ലെങ്കില്‍ താന്‍ നിരാഹാരം കിടക്കുമെന്ന് നിസാം മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ജയിലിലെ ഭക്ഷണം പിടിക്കുന്നില്ലെന്നും നിസാം ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ദോശയും ചമ്മന്തിയും ഊണുമൊന്നും തനിക്ക് ശരിയാവുന്നില്ലെന്നും താന്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം അനുവദിക്കണമെന്നുമാണ് നിസാമിന്റെ ആവശ്യം. എന്നാല്‍ ജയിലധികൃതര്‍ ഇത് നിരാകരിച്ചതോടെ നിസാം കൂടുതല്‍ ഉള്‍വലിഞ്ഞു. ഇപ്പോള്‍ സെല്ലിനകത്ത്‌പോലും ആരോടും മിണ്ടാറില്ല. ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ ഇത് ആശുപത്രിയിലാകാനുള്ള നിസാമിന്റെ പുതിയ തന്ത്രമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം നിസാമിനെതിരെ കാപ്പചുമത്തി ജില്ലാകലക്ടര്‍ ഉത്തരവിട്ടിരുന്നു. ആറ് മാസത്തേക്ക് നിസാമിന് ഇനി ജാമ്യത്തിന് അപേക്ഷിക്കാന്‍ കഴിയില്ല. ഇത് കൂടി അറിഞ്ഞതോടെ നിസാം ആകെ നിരാശനാണ്. കോടീശ്വരനായ നിസാമിന് മക്കളോട് സംസാരിക്കണമെന്നുണ്ട്. പക്ഷേ വിളിച്ച് സംസാരിക്കാന്‍ കാശില്ല. മക്കളോട് സംസാരിക്കാനായി പോലീസുകാരോട് നിസാം മൂന്ന് രൂപ ചോദിച്ച് കെഞ്ചിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. ജയിലിലെ സുഖവാസത്തിന് ജയില്‍ ഡിജിപി ഇടപെട്ട് തടയിട്ടതാണ് ഇതിന് കാരണം.
ജയില്‍ ഭക്ഷണവും ഒറ്റപ്പെടലുമെല്ലാം നിസാമിന് വലിയ വേദനയാണ് നല്‍കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. താടി വളര്‍ത്തി കുഴിഞ്ഞ കണ്ണുമായി ഉദ്ദേശിച്ചതൊന്നും നടന്നില്ലെന്ന പരിഭവം ഇപ്പോള്‍ നിസാമിന്റെ ശരീര ഭാഷയില്‍ തന്നെയുണ്ട്. തന്നെ സഹായിക്കാന്‍ എത്തുന്നവര്‍ പോലും കുരുങ്ങുമെന്ന് നിസാമിന് അറിയാം. തന്നെ കാണാനെത്തിയ ബന്ധുവിന് മുന്നില്‍ നിസാം പൊട്ടിക്കരഞ്ഞുകൊണ്ട് തന്നെ ഈ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അപേക്ഷിച്ചത്രേ.

എന്നാല്‍ പുറത്ത് ഇപ്പോഴും നിസാമിനെ സഹായിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നിസാമില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധന്‍ സ്ഥലത്തു ശാസ്ത്രീയ പരിശോധന നടത്തിയതു ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ്.പരിശോധന ഇത്ര വൈകിയതു ശാസ്ത്രീയ തെളിവുകളെ ദുര്‍ബലപ്പെടുത്തുമെന്നു ആക്ഷേപമുണ്ട്.
ഈ നിര്‍ണായക തെളിവുകള്‍ ശേഖരിക്കേണ്ട സമയത്താണു പൊലീസ് നിസാമിനെയും കൊണ്ട് ബാഗ്ലൂരിലേക്കു തെളിവെടുപ്പുയാത്ര നടത്തിയത്. ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ ഇട്ടിരുന്ന യൂണിഫോം ആശുപത്രിയില്‍നിന്നു ശേഖരിച്ചു തെളിവായി സൂക്ഷിച്ചുമില്ല. നിസാമിന്റെ മുഖത്തെ മുറിവുകളും ഫൊറന്‍സിക് വിദഗ്ധരെകൊണ്ടു പരിശോധിപ്പിച്ചു കാലപ്പഴക്കം രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ഫൊറന്‍സിക് വിദഗ്ധന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം ചന്ദ്രബോസിനെ പരിശോധിച്ചു റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തിയതുമില്ല. അതിനിടെ നിസാം കാറിടിച്ചു കൊന്ന ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അമല ആശുപത്രി അധികൃതര്‍ പറഞ്ഞു. നിസാമിനെതിരെ മൊഴികൊടുത്ത സാക്ഷികള്‍ പണത്തിന്റെ ബലത്തില്‍ കൂറുമാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.വി. ആനന്ദബോസിന്റെ രാജിയെ തുടർന്ന് പശ്ചിമ ബംഗാളിൽ ആർ.എൻ. രവിയടക്കം ഏഴ് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി...  (8 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം തകർന്നുവീണു.... അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ്  (26 minutes ago)

ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ്  (38 minutes ago)

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (6 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (7 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (7 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (7 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (7 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (7 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (7 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (7 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (7 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (7 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (7 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (7 hours ago)

Malayali Vartha Recommends