Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും ഒന്നാമന്‍ അഴിമതിയിലും ഒന്നാമന്‍

12 MARCH 2015 02:45 PM IST
മലയാളി വാര്‍ത്ത.

യുഡിഎഫ് മന്ത്രിസഭ അഴിമതി മന്ത്രിസഭയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെഅഭിപ്രായമുണ്ട്.കിട്ടിയവര്‍ മിണ്ടാതിരിക്കും കിട്ടാത്തവര്‍ പിറുപിറുക്കും. ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാര്‍ നിരവധിയാണ്. കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസിലെ മൂന്ന് മന്ത്രിമാര്‍ക്കെതിരെയാണ് ആഴിമതി ആരോപണം ഉയര്‍ന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എക്‌സൈസ് മന്ത്രി കെ ബാബു, ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ എന്നിവരാണ് ആരോപണ വിധേയരായവര്‍. ബാര്‍ മുതലാളിമാരില്‍ നിന്ന് കോടികളാണ് വാങ്ങിയതെന്നാണ് ബാര്‍ ഉടമകളുടെ ഫോണ്‍ സംഭാഷണത്തില്‍ നിന്ന് പുറത്ത് വന്നത്. മന്ത്രി സഭയിലെ മറ്റ് മന്ത്രിമാരും ആരോപണ വിധേയാരാണ്. മന്ത്രിമാരായ അടൂര്‍പ്രകാശ്, എംകെ മുനീര്‍,പികെ ഇബ്രാഹീംകുഞ്ഞ്, ആര്യാടന്‍,കെഎംമാണി തുടങ്ങിയ അഴിമതി ആരോപണ വിധേയരായ മന്ത്രിമാരാണ് കേരളം ഭരിക്കുന്നത്. മന്ത്രിമാരുടെ അഴിമതി കഥകളാണ് പരബരയായി മലയാളി വാര്‍ത്ത വായനക്കാര്‍ക്കിടയില്‍ പ്രസിദ്ധീകരിക്കുന്നത്. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അഴിമതി ആരോപണം നേരിടുന്നതില്‍ പ്രമുഖന്‍. ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവിട്ടിരുന്നു. 2006 ലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുന്നത്. ടൈറ്റാനിയം അഴിമതി വാര്‍ത്ത ഇന്ത്യാവിഷനാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വാര്‍ത്ത നിയമസഭയില്‍ ഉന്നയിച്ചെങ്കിലും അഴിമതി നടന്നിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ടൈറ്റാനിയം കേസില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ടൈറ്റാനിയം കേസില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്നത് നൂറ് ശതമാനം സത്യമാണന്നും ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പോലും സംശയമുണ്ടാകില്ലന്നും കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയാണോയെന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും നിയമസഭയില്‍ പി.സി ജോര്‍ജ് പറഞ്ഞു.
മെക്കോണ്‍ എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ ഉറപ്പില്‍ ഗ്രാന്റെക്‌സ് എന്ന സ്ഥാപനം സമര്‍പ്പിച്ച 256.01 കോടി രൂപയുടെ കരട് പദ്ധതിക്ക് 2005 മെയ് 19നാണ് മന്ത്രിസഭാ തീരുമാനപ്രകാരം സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ് സ്ഥാപിക്കുന്നതില്‍ 200 കോടിയിലേറെ രൂപയുടെ അഴിമതി നടത്തി എന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍ എന്നിവരടക്കം പതിനൊന്ന് പേര്‍ക്കെതിരായ ആരോപണം. ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ ജയന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പെടെ 12 പേരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഇവര്‍ക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞ് കോടതി ഉത്തരവനുസരിച്ച് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ടൈറ്റാനിയം കേസില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യവും കോടതി തള്ളി. രമേശ് ചെന്നിത്തല അന്ന് മന്ത്രിസഭാംഗമല്ലായിരുന്നെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് പരാതിക്കാരന്‍ ഉന്നയിച്ചത്.

സൈന്‍ബോര്‍ഡ് അഴിമതിയില്‍ വെട്ടിച്ചത് കോടികള്‍

1998ല്‍ കൊച്ചി നഗരത്തില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ പടിയത്ത് ഡയറി െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ അപേക്ഷ നല്‍കി. അന്നത്തെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പനാണ് അപേക്ഷ നല്‍കിയത്. വകുപ്പ് സെക്രട്ടറിയോ സര്‍ക്കാരോ അറിയാതെ കുട്ടപ്പന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ രഹസ്യമായി അനുമതി നല്‍കി. 15 ബോര്‍ഡുകള്‍ സ്ഥാപിക്കാനായിരുന്നു അനുമതി. തുടര്‍ന്നുവന്ന ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു കരാറുകാരനില്‍നിന്നും അപേക്ഷ പോലും വാങ്ങാതെ ബോര്‍ഡുകളുടെ എണ്ണം 76 ആക്കി. കരാറില്‍ ചില ഭേദഗതികള്‍ വരുത്തി അഞ്ച് വര്‍ഷംക്കൊണ്ട് ബോര്‍ഡ് സ്ഥാപിക്കാനും കാലാവധി 30 വര്‍ഷമാക്കാനും തീരുമാനിച്ചു. തുടര്‍ന്ന് ദേശീയപാതയിലും സംസ്ഥാന പാതയിലുമെല്ലാമായി 311 ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജോസഫ് മാത്യു അനുമതി നല്‍കി.
റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവര്‍മെന്റിന്റെ കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് കരാര്‍ നല്‍കിയത്. കൂടാതെ കരാറുകാര്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് മാത്രമായിരുന്നു ലൈസന്‍സ്. ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ പിന്നീട് പരസ്യത്തിന് സ്ഥലം നല്‍കാനുള്ള അവകാശം സര്‍ക്കാരിന് ലഭിക്കും. എന്നാല്‍, 30 വര്‍ഷത്തേയ്ക്ക് കരാര്‍ നല്‍കി ഈ സാധ്യതയും ഇല്ലാതാക്കി.
തിരുവനന്തപുരം കേശവദാസപുരത്ത് ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷനില്‍നിന്ന് ഒരുവര്‍ഷത്തേയ്ക്ക് ഏഴുലക്ഷംരൂപയാണ് ഈ കരാറുകാരന്‍ വാങ്ങിയത്. ഈ കണക്ക് കൂട്ടിയാല്‍തന്നെ 311 ബോര്‍ഡുകള്‍ക്ക് കരാറുകാരന് ലഭിക്കുന്നത് രണ്ടു കോടിയില്‍പരം രൂപയാണ്. ആദ്യവര്‍ഷത്തെ കണക്ക് പ്രകാരം മാത്രം 311 ബോര്‍ഡുകള്‍ക്ക് കരാറുകാരന് ലഭിക്കുന്നത് 700 കോടിയോളം രൂപ. ബോര്‍ഡിന്റെ മറവിലെ വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടനെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഐജി ടിപി സെന്‍കുമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. സര്‍വീസിലുള്ള എന്‍ജിനിയര്‍ ജോസഫ് മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തണമെന്നും ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ സര്‍ക്കാരിനെ അറിയിച്ചു. പ്രതികളായ എന്‍ജിനിയര്‍മാരുടെയും കരാറുകാരുടെയും വീടുകളില്‍ റെയ്ഡ് നടത്തുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതംഗീകരിച്ചില്ലെന്ന് മാത്രമല്ല, കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയുംചെയ്തു. കേസിലെ പ്രതിയും കരാറുകാരനുമായ ഹബീബ്‌റഹ്മാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കിയ ഒരുനിവേദനത്തിന്റെ മറവിലായിരുന്നു ഈനടപടി.
ഒരാഴ്ചയ്ക്കു ശേഷം കേരളത്തില്‍ എവിടെയും സൈന്‍ബോര്‍ഡ് സ്ഥാപിക്കാനും യഥേഷ്ടം ഉമ്മന്‍ചാണ്ടി അനുമതി നല്‍കി. 310 നൊപ്പം ഒരു 50 എണ്ണംകൂടി ഉമ്മന്‍ചാണ്ടിയുടെ വക വേറെയും. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ കൊച്ചിയിലെ ഒരു കെപിസിസി ഭാരവാഹി ഇടനിലക്കാരനായിനിന്നാണ് ഇടപാടുകള്‍ നടന്നത്. അങ്ങനെ 735 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞ കേസ് ഉമ്മന്‍ചാണ്ടി ഇടപെട്ട് അട്ടിമറിച്ചു. ഇതിന് പിന്നിലും കോടികളാണ് മറിഞ്ഞത്. ഇടനിലക്കാരനായി നിന്ന കെപിസിസി ഭാരവാഹിക്കും ഉമ്മന്‍ചാണ്ടിക്കും ലാഭമോ നഷ്ടമോ എന്ന് പറയേണ്ടതില്ലല്ലോ.
ഈ അഴിമതി കണ്ട് ടി എം ജേക്കബ് നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ചു.
\'ശ്രീ ഉമ്മന്‍ചാണ്ടി, ഞാന്‍ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ തെളിയിച്ചുതരാം വെറുതെ പറയുന്നതല്ല. 735 കോടിരൂപയുടെ തിരിമറിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ചുകളയാനാണ് ശ്രമിക്കുന്നത്.\'
ജേക്കബ് പറഞ്ഞപോലെ അധികാരമൊഴിയുന്നതിന് ഏതാനും ദിവസംമുമ്പ് കേസ് പിന്‍വലിച്ചുകൊണ്ടുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവയ്ക്കുകയും ചെയ്തു. അഴിമതിയുടെ നേതാവും തോഴനുമായ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് കേരളം ഭരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ തിരിമറികള്‍ നാളെ.....

                                                                                                                            (തുടരും)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (3 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (5 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (6 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (9 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (12 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (13 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (15 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (17 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (21 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (26 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (27 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (31 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (32 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (36 minutes ago)

ബ്രാന്‍ഡ് വയനാട്' പ്രഖ്യാപനം നാളെ കല്‍പ്പറ്റയില്‍  (39 minutes ago)

Malayali Vartha Recommends