Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അരിയുടേയും ഗോതമ്ബിന്റേയും കാര്യത്തില്‍ മൂന്നുമാസത്തേക്കുള്ള മുന്‍കൂര്‍ അനുമതി കേരളത്തിന് കേന്ദ്രം നല്‍കിയ കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയല്ലേ ചെയ്തത്? കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമർശിച്ച് കെ സുരേന്ദ്രന്‍; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

26 MARCH 2020 04:21 PM IST
മലയാളി വാര്‍ത്ത

കൊറോണ രോഗ വ്യാപനത്തിന്റെ പച്ഛാത്തലത്തിൽ രാജ്യം മുഴുവൻ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ഓരോരുത്തരേയും പരിഗണിക്കുകയും ചെയ്യുകയാണ്. എന്നാൽ ഈ അവസരത്തിൽ അനാവശ്യ രാഷ്ട്രീയ മുതലെടുപ്പുമായി രംഗത്തുവരുന്നവർക്ക് സോഷ്യൽ മീഡിയയിൽ കനത്ത മറുപടിയാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ വിമർശനത്തിന് പാത്രമായിരിക്കുകയാണ് ബിജെപി  സംസ്ഥാനധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കൊറോണയെ നേരിടുന്നതില്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുകയാണെന്ന സോഷ്യല്‍മീഡിയയുടെ അഭിപ്രായത്തെ വിമര്‍ശിച്ചാണ് കെ സുരേന്ദ്രന്റെ പോസ്റ്റ്. എന്നാൽ കുറിപ്പിന് താഴെ ട്രോളും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികള്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൊറോണക്കാലത്ത് രാഷ്ട്രീയമായ വാദവിവാദങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാല്‍ ഇന്നലെ ഒരു ഇംഗ്‌ളീഷ് ചാനല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതും അവതാരകന്റെ അതിശയോക്തി നിറഞ്ഞ നിരീക്ഷണങ്ങളും അതുവെച്ചുകൊണ്ടുള്ള സൈബര്‍ തള്ളുകളും കാണുമ്ബോള്‍ മിതമായ വാക്കുകളില്‍ ചിലതു പറയാതെവയ്യ.കേരളം ഇന്ന് ചെയ്യുന്നതാണ് രാജ്യം നാളെ പിന്തുടരുന്നത് എന്ന നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.

ലോക്ക്ഡൗണ്‍ കേരളം നേരത്തെ തുടങ്ങി എന്നതാണ് ഇതിനു ഒരു കാരണമായി പറയുന്നത്. വസ്തുത അതല്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ രാജ്യത്തെ എഴുപത്തഞ്ചു ജില്ലകളില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടത്. അതിലേഴുജില്ലകള്‍ കേരളത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പറഞ്ഞത് കാസര്‍ഗോഡുമാത്രമേ ലോക്ക് ഡൗണ്‍ ഉണ്ടാവുകയുള്ളൂ എന്നാണ്. പിന്നീട് ചൊവ്വാഴ്ച രാത്രിവരെ ഈ നില തുടര്‍ന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷമാണ് കേരളവും സമ്ബൂര്‍ണ്ണ അടച്ചിടല്‍ എന്ന നിലപാടെടുത്തത്. അപ്പോഴും ലോക്ക്ഡൗണ്‍ കാലമായിട്ടും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ ബുധനാഴ്ച രാവിലെ പതിനൊന്നുമണി വരെ സര്‍ക്കാര്‍ കാത്തിരുന്നു.

ഇനി ഭക്ഷ്യസുരക്ഷയുടെ കാര്യമെടുക്കാം. അരിയുടേയും ഗോതമ്ബിന്റേയും കാര്യത്തില്‍ മൂന്നുമാസത്തേക്കുള്ള മുന്‍കൂര്‍ അനുമതി കേരളത്തിന് കേന്ദ്രം നല്‍കിയ കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയല്ലേ ചെയ്തത്? അതും 27 രൂപയുടെ ഗോതമ്ബും 37 രൂപയുടെ അരിയും രണ്ടും മൂന്നും രൂപ നിരക്കില്‍. മാത്രമല്ല കേരളത്തിലെ മുഴുവന്‍ എഫ്. സി. ഐ ഗോഡൗണുകളും ഭക്ഷ്യസാധനങ്ങള്‍ നിറഞ്ഞുകവിഞ്ഞ് കിടക്കുകയുമാണ്. ദുരന്തനിവാരണ പ്രതിരോധഫണ്ടിലുള്ള കേന്ദ്രസഹായം ആവശ്യാനുസരണം ഉപയോഗിക്കാനുള്ള അനുമതിയും കേരളത്തിന് നേരത്തെ ലഭിച്ചതാണ്. കേരളം പ്രഖ്യാപിച്ച ഇരുപതിനായിരം കോടി എവിടെ എന്ന് ചോദിച്ച്‌ ഇനിയും തോമസ് ഐസക്കിനെ പ്രകോപിപ്പിക്കുന്നില്ല. സര്‍ദേശായിയെ വെച്ച്‌ പി. ആര്‍. പൊടിപൊടിക്കുന്നതൊക്കെ കൊള്ളാം. എന്നാല്‍ എല്ലാവരും വിഡ്ഡികളല്ലെന്ന് ഈ കൊറോണക്കാലത്തും ഓര്‍മ്മിപ്പിക്കേണ്ടിവരുന്നതില്‍ ദുഖമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (19 minutes ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (25 minutes ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (28 minutes ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (31 minutes ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (35 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (49 minutes ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (58 minutes ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (1 hour ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (1 hour ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (1 hour ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (1 hour ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (1 hour ago)

കുതിച്ച് സ്വർണവില  (2 hours ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (2 hours ago)

Malayali Vartha Recommends