Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കൊല്ലം പ്രാക്കുളത്ത് കൊറോണ വൈറസ് ബാധിതന്റെ സമ്പര്‍ക്ക പട്ടിക പുതുക്കിയതോടെ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈ റിസ്‌ക് പട്ടികയിലുള്ളവരുടെ എണ്ണം 101.....23 പേർ ആശുപത്രിയിൽ...സ്ഥിതി ഗുരുതരം....ഇന്നു നിര്‍ണായകം

29 MARCH 2020 05:08 PM IST
മലയാളി വാര്‍ത്ത

കോറോണ വൈറസ് ബാധ ഏറ്റവും അവസാനം സ്ഥിതീകരിച്ച ജില്ലയായിരുന്നു കൊല്ലം. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ വഷളാകുന്നുവെന്നാണ് സൂചന. നിലവില്‍ കൊല്ലത്ത് 23 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 17,023 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളതും കൊല്ലം ജില്ലയിലാണ്. അതിനിടെ, പ്രാക്കുളത്ത് കൊറോണ വൈറസ് ബാധിതന്റെ സമ്പര്‍ക്ക പട്ടിക പുതുക്കിയതോടെ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈ റിസ്‌ക് പട്ടികയിലുള്ളവരുടെ എണ്ണം 101 ആയി വര്‍ധിച്ചു. നേരത്തെ 41 പേരായിരുന്നു ഹൈ റിസ്‌ക് പട്ടികയില്‍ ഉണ്ടായിരുന്നത്. കൂടാതെ 46 പേരെ ലോ റിസ്‌ക് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

അതേസമയം, കോവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശി എത്തിയ ഇ.കെ-522 എമിറേറ്റ്സ് വിമാനത്തിലെ സഹയാത്രികരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തിരുവനന്തപുരം ഡിഎംഒയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച പത്ത് പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ സഹയാത്രികരായ കൊല്ലം ജില്ലക്കാരുടെ സാംപിളുകള്‍ ശേഖരിച്ചതു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലുമായാണ്. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്രവം ഇന്ന് ശേഖരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന 36 പേരുടെ പരിശോധന ഫലം ഇന്നു പുറത്ത് വരുമെന്ന് അധ്കൃതര്‍ വ്യക്തമാക്കി. രോഗിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

അതേസമയം, പ്രാക്കുളം സ്വദേശി സഞ്ചരിച്ചതുമായി ബന്ധപ്പട്ട് ഇനിയും വിവരങ്ങള്‍ കിട്ടാനുണ്ട്. ഈ മാസം 18 നു രാവിലെ 4.45 നു തമ്പാനൂരില്‍നിന്നു പുറപ്പെട്ടു കൊല്ലത്തെത്തിയ കെഎസ്ആര്‍ടിസി ബസിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഡ്രൈവര്‍, കണ്ടക്ടര്‍, സഹയാത്രികര്‍ എന്നിവരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമാകണം. കൊല്ലം വേളാങ്കണ്ണി പള്ളിക്കു സമീപം രാവിലെ 6.30ന് ബസ് ഇറങ്ങിയ ശേഷം യാത്ര ചെയ്ത ഓട്ടോയുടെ വിവരങ്ങള്‍ ലഭിക്കണം. ഡ്രൈവര്‍, ഡ്രൈവര്‍ ഇടപെട്ട ആളുകള്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല.

അതിനിടെ, കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ 44 വയസ്സുകാരനുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി. ഉമയനല്ലൂര്‍ മൈലാപ്പൂര് സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം വിമാനത്താവളം വഴിയാണ് എത്തിയത്. ദുബായില്‍ നിന്നു മുംബൈയിലെത്തിയ ഇയാള്‍ അവിടെ നിന്ന് 6 ദിവസം മുന്‍പാണു തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്നു പുറത്തുകടന്ന ഇയാളെ നെടുമങ്ങാടു വച്ച് വാഹന പരിശോധനയ്ക്കിടെയാണു പൊലീസ് കണ്ടെത്തുന്നത്. തുടര്‍ന്നു തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചു സ്രവം പരിശോധനയ്‌ക്കെടുത്ത ശേഷം ഐഎംജി ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണു പരിശോധനാ ഫലം വന്നത്. ഇയാള്‍ ജില്ലയിലുള്ളവരുമായി നേരിട്ടു ബന്ധപ്പെട്ടതായി വിവരമില്ല. ഇയാളുടെ ലഗേജുകള്‍ ഒരു സുഹൃത്ത് കാറില്‍ എത്തിച്ചതായി പറയുന്നു. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

Malayali Vartha Recommends