Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കഴിഞ്ഞ 24 മണിക്കൂറില്‍ 386 കേസുകള്‍; ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് കടന്നുപോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം; ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 1637 പേരിൽ

01 APRIL 2020 08:35 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 386 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് കടന്നുപോകുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ ഇതുവരെ 1637 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേര്‍ മരണപ്പെടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഡല്‍ഹി പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവരാണ് പുതിയ പോസിറ്റീവ് കേസുകളില്‍ ഭൂരിഭാഗവും. ഇന്ന് മാത്രം ആന്ധ്രപ്രദേശില്‍ നിന്ന് നിസാമുദ്ദീനിലെ തബ്ലീഗ് പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അസമില്‍ നിന്നും പ്രാര്‍ത്ഥന ചടങ്ങിന്റെ ഭാഗമായ നാല് പേര്‍ക്കും പുതുച്ചേരിയില്‍ നിന്നുള്ള രണ്ടുപേരുടെയും പരിശോധന ഫലം പോസിറ്റീവാണ്. ചൊവ്വാഴ്ച മുതല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തബ്ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ യാത്രകളാണെന്നും അദ്ദേഹം വ്യക്തമാക്കി. തബ്ലിഗ് ജമാഅത്തുമായി ബന്ധപ്പെട്ട 1,800 പേരെ ഒമ്പത് ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ കേസുകളില്‍ ഈയടുത്തുണ്ടായ വര്‍ധന ദേശീയതലത്തിലുള്ള ട്രെന്‍ഡിനെ സൂചിപ്പിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20,000 കോച്ചുകള്‍ പരിഷ്‌കരിച്ച് ഐസൊലേഷനും ക്വാറന്റൈനും ആവശ്യമായ 3.2 ലക്ഷം കിടക്കകള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. 5000 കോച്ചുകളുടെ ജോലി ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പരിശോധന കിറ്റുകള്‍, മരുന്നുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ കൊണ്ടുവരുന്നതിനുള്ള പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമംയം, തമിഴ്നാട്ടില്‍ മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 50 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശങ്ക വര്‍ധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആയിരങ്ങളാണ് മര്‍കസ് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച അഞ്ച് പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായി തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ മര്‍കസ് സമ്മേളനത്തില്‍ നാലായിരത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു.

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്‌മെന്റിലെ 32 വയസുളള ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. സാഫ്ദര്‍ജങ് ആശുപത്രിയിലെ ബയോകെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റിലെ ഡോക്ടറായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മാര്‍ച്ച് 26 നാണ് വൈറസ് സ്ഥിരീകരിച്ചത്.

രാജ്യത്താകമാനം ഇതുവരെ 47,951 കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായും ഇന്നലെ മുതല്‍ സ്വകാര്യ ലാബുകളില്‍ 816 ടെസ്റ്റുകള്‍ നടത്തിയതായും ഐസിഎംആറിന്റെ ഡോ. ആര്‍. ഗംഗാഖേദ്കര്‍ പറഞ്ഞു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 234 ആയി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (2 minutes ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (1 hour ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (4 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (5 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (5 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (5 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (5 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (5 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (5 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (5 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (5 hours ago)

Malayali Vartha Recommends