Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മുങ്ങി നടന്ന 70 വിദേശ മതപണ്ഡിതന്മാരേയും ബിഹാറില്‍ നിന്നും പൊക്കിയെടുത്ത് കേന്ദ്രം; നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവുമായി ഇവര്‍ക്കു നേരിട്ടുബന്ധമില്ലെങ്കിലും ഇവര്‍ നടത്തിവന്ന വലിയ തോതിലുളള യാത്രകള്‍ പരിഗണിച്ച് കോവിഡ്19 ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി; തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി രാജ്യമെമ്പാടും തിരച്ചില്‍ ശക്തമാക്കി

02 APRIL 2020 09:25 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...

നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി രാജ്യമെമ്പാടും തിരച്ചില്‍ ശക്തമാക്കി. ഇതിനിടെ, വ്യക്തിവിവരങ്ങള്‍ മറച്ച് ബിഹാറില്‍ രഹസ്യമായി കഴിഞ്ഞ 70 വിദേശ മതപ്രചാരകരെ പൊലീസ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരുമറിയാതെ കഴിയുകയായിരുന്നു ഇവര്‍. നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവുമായി ഇവര്‍ക്കു നേരിട്ടുബന്ധമില്ലെങ്കിലും ഇവര്‍ നടത്തിവന്ന വലിയ തോതിലുളള യാത്രകള്‍ പരിഗണിച്ച് കോവിഡ്19 ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ബിഹാര്‍ പൊലീസ് ഇവരെ പിടികൂടി ക്വാറന്റീന്‍ ചെയ്തു.

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ ബിഹാറില്‍നിന്ന് 86 പേരാണ് പങ്കെടുത്തത്. ഇവരില്‍ ഭൂരിഭാഗവും ഡല്‍ഹിയിലാണുള്ളത്. ബിഹാറില്‍ തിരിച്ചെത്തിയ ഒരാളെ വീട്ടില്‍ ക്വാറന്റീന്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 57 വിദേശ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കായും ബിഹാറില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ 35 പേരെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചിലിനിടയിലാണ് 70 വിദേശ മതപ്രചാരകരെ കണ്ടെത്തിയത്. മൂന്നു മാസമോ അതിനു മുന്‍പോ ഇന്ത്യയില്‍ എത്തിയതാണിവര്‍. ഇന്ത്യയിലെമ്പാടും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിതരുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

തബ്ലീഗ് സമ്മേളനത്തില്‍ 1,300 വിദേശികള്‍ ഉള്‍പ്പെടെ 9,000 പേര്‍ പങ്കെടുത്തതായാണ് കണക്ക്. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇവരുടെയും മറ്റുള്ളവരുടെയും ജീവന്‍ രക്ഷിക്കാന്‍ നിതാന്ത ജാഗ്രതയിലാണ് സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും. ബിഹാറില്‍ നിന്ന് തബ്ലീഗില്‍ പങ്കെടുത്ത 86 പേരില്‍ മിക്കവരും ഡല്‍ഹിയില്‍ തന്നെ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഒരാളെ ബിഹാറില്‍ ഐസലേഷനിലാക്കി. ബിഹാറില്‍ 23 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാള്‍ മരിക്കുകയും ചെയ്തു.

ഇതിനിടെ, രാജ്യമെമ്പാടും കോവിഡ് വ്യാപനത്തിന് കളമൊരുക്കിയെന്ന് സംശയിക്കുന്ന ഡല്‍ഹി നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്ത 9000 പേരെയും തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിസാമുദ്ദീനിലെ തബ്‌ലിഗ് ജമാഅത്ത് ആസ്ഥാനമായ മര്‍കസില്‍ മാര്‍ച്ച് മാസം നടന്ന പരിപാടികളില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഴുവന്‍ പേരെയും തിരിച്ചറിയാനുള്ള നീക്കം ശക്തിപ്പെടുത്തിയിരുന്നത്. 23 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഇത്രയും പേരെ തിരിച്ചറിയാനായത്. പരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനുള്ള ദൗത്യം തുടരുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സൂചന.

മര്‍കസിലെ പരിപാടികളുമായി ബന്ധപ്പെട്ട 400ഓളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. മര്‍കസിലെ പരിപാടികളില്‍ പങ്കെടുത്ത തമിഴ്‌നാട്ടില്‍ നിന്നുള്ള 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രയില്‍ നിന്ന് 71, ഡല്‍ഹിയില്‍ നിന്ന് 53, തെലുങ്കാനയില്‍ നിന്ന് 28, അസമില്‍ നിന്ന് 13, മഹാരാഷ്ട്രയില്‍ നിന്ന് 12, അന്തമാനില്‍ നിന്ന് 10, ജമ്മു കാശ്മീരില്‍ നിന്ന് 6, ഗുജറാത്തില്‍ നിന്നും പുതുച്ചേരിയില്‍ നിന്നും രണ്ട് പേര്‍ക്ക് വീതവും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 328 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 12 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ രാജ്യത്ത് ആകെ മരണം 50 ആയി. ആകെ വൈറസ് ബാധിതരുടെ എണ്ണം 1965 ആയതായും മന്ത്രാലയം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 minute ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (10 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (21 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (35 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (44 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (50 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (57 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

Malayali Vartha Recommends