മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം. സമരം ശക്തമാക്കാന്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചു. സമരത്തിന് അനുമതി തേടി സിജെപി ഇന്നു വീണ്ടും ഡല്‍ഹി പൊലീസിന് കത്തു നല്‍കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും.
വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്ഐആര്‍ നിര്‍ത്തിവെക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിനുവേണ്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു. സാമൂഹിക മാധ്യമമായ എക്സിലെ കുറിപ്പിലൂടെയാണ് രാഹുലിന്റെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് ക്രമക്കേട് വിഷയത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു. വൈകുന്നേരം നാലിനും അഞ്ചിനും ഇടയില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയില്ല. നിലവിലെ സാഹചര്യങ്ങളില്‍ കൂടിക്കാഴ്ച നടത്തുന്നത് അനുചിതമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























