വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 223 റൺസെടുത്തപ്പോൾ, വെസ്റ്റ് ഇൻഡീസിൻ്റെ പോരാട്ടം 209 റൺസിൽ അവസാനിച്ചു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം നിർണായകമായെന്ന് നായകൻ ശ്രേയസ് അയ്യർ വ്യക്തമാക്കി. ബോളർമാർക്ക് അവരുടെ പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പന്ത് വരണ്ടതായിരുന്നത് പദ്ധതികൾ കൃത്യമായി നടപ്പിലാക്കാനായി അവരെ സഹായിച്ചു. അർഷ്ദീപ് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ബോളിങ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഡെത്ത് ഓവറുകളിൽ കൃത്യതയോടെ യോർക്കറുകൾ എറിയാനായി അവർക്ക് കഴിഞ്ഞു. നാല് ഓവറിൽ 44 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് കളിയിലെ താരം.
ബോളർമാർ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവെന്നും, പന്ത് കൈമാറുമ്പോഴെല്ലാം ഏത് വെല്ലുവിളിയും ഏറ്റെടുക്കാനായി അവർ സജ്ജരായിരുന്നുവെന്നും ശ്രേയസ് അയ്യർ കൂട്ടിച്ചേർക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























