ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ ദുരന്തത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. പ്രമുഖ സ്ഥാപനമായ 'ഇഹ ഡിസൈൻസ്' ഉടമയുടെ മകനും രാജഗിരിയിലെ ബി.കോം വിദ്യാർത്ഥിയുമാണ് പിടിയിലായ 19-കാരൻ സുഹൈൽ. അപകടത്തിന് തൊട്ടുമുൻപ് സുഹൈൽ 3 വ്യത്യസ്ത ബാറുകളിൽ കയറി മദ്യപിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മുമ്ബ് മണിക്കൂറിൽ 215 കിലോമീറ്റർ അമിതവേഗതയിൽ ഇയാൾ ആഡംബര കാറോടിച്ച ദൃശ്യങ്ങളും പുറത്ത് വന്നു. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടിയപ്പോൾ, 'എന്ത് വന്നാലും നോക്കാൻ വീട്ടിൽ പണമുണ്ട്' എന്ന് പറഞ്ഞ് ഇയാൾ അഹങ്കാരത്തോടെ തർക്കിച്ചു.
ക്രാഫ്റ്റ് ഷോപ്പ് ജീവനക്കാരായ ദേവിക (21), ഗോപിക (22), ഇജാസ് (21) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.
https://www.facebook.com/Malayalivartha
























