അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

നെടുമ്പാശ്ശേരി അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവിന് നേരെ ജനരോഷം. അപകടം നടന്നയുടൻ കാർ നിർത്താതെ പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്ത നാട്ടുകാരോട് പ്രതിയും കൂടെയുണ്ടായിരുന്നവരും മോശമായി പെരുമാറിയതോടെ അപകടസ്ഥലത്ത് വെച്ച് നാട്ടുകാർ പ്രതിയെ മർദ്ദിച്ചു. തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലഹരി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു.
എന്നാൽ വൈദ്യപരിശോധന കഴിഞ്ഞ് പ്രതിയെ പുറത്തിറക്കിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അവിടെ തടിച്ചുകൂടിയ യുവാക്കൾ പ്രതി സുഹൈൽ സജീവിന് നേരെ തിരിയുകയായിരുന്നു. പോലീസ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ മർദനം ഏൽക്കുകയും ചെയ്തു. അമിതവേഗതയിലും മദ്യലഹരിയിലുമായിരുന്നു പ്രതി വണ്ടിയോടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha





















