മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

മാസപ്പടി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. മുഖ്യമന്ത്രിയെന്ന സ്വാധീനം ഉപയോഗിച്ച് മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിലേക്ക് കോടികൾ കൈക്കൂലിയായി വാങ്ങി എന്നാണ് കേസ്. പ്രാഥമിക അന്വേഷണം നടത്തി സമയം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നേരിട്ട് ഉത്തരവിട്ടിരിക്കുന്നത്. കേസിലെ രണ്ട്, മൂന്ന് പ്രതികളായ പി.എ. മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെയും വിജിലൻസ് ഉടനടി നടപടി തുടങ്ങും. ഹൈക്കോടതി വിധിക്ക് എതിരെ അപ്പീൽ പോകില്ലെന്നും കോടതി ഉത്തരവ് അനുസരിച്ച് നാളെത്തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























