അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പോലീസ് കേസിൽ ഒന്നാം പ്രതിയായിരിക്കുകയാണ്. അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്‌എഫ്‌ഐ നേതാക്കളെ ഗുണ്ടാസംഘവുമായി എത്തി ക്രൂരമായി മർദ്ദിച്ചതിനാണ് പത്തനംതിട്ട പോലീസ് രാഹുലിനും മറ്റ് 20 പേർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതിനു പിന്നാലെ, രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട മാവേലിക്കര സ്വദേശിയായ യുവാവിൻ്റെ സ്വകാര്യ ചിത്രങ്ങൾ പത്തനംതിട്ട സൈബർ പോലീസ് യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകൾക്ക് ചോർത്തി നൽകിയെന്ന ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























