Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 

സ്ഥലം മാറ്റാന്‍ ഗൂഢാലോചന... യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച് സിപിഎം; സോഫ്റ്റ് വെയറില്‍ നിന്നും ലാത്തിയിലേക്ക് കുതിച്ച ഈ ഐപിഎസുകാരന് പിന്തുണയേറുന്നു

18 MARCH 2015 11:30 AM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച്, എല്‍ഡിഎഫ് പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എസ്പിക്കെതിരെ നടപടി എടുക്കാനുള്ള ഗൂഢാലോചനകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അങ്കമാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ യതീഷ് ചന്ദ്ര നേരിട്ടിറങ്ങിയാണ് അക്രമികളെ തുരത്തിയത്. മാത്രമല്ല സിപിഎമ്മിന്റെ ഏരിയ കമ്മറ്റി ഓഫീസ് വളയുകയും ഏരിയ സെക്രട്ടറിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. യതീഷ് ചന്ദ്രയെ ഇങ്ങനെ വിട്ടാല്‍ സിപിഎമ്മിന് ഒരു സമാധാനവും കിട്ടില്ലെന്നാണ് സഖാക്കളുടെ പക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പോലും എസ്പിക്കെതിരെ പ്രതികരിച്ചു. അടുത്ത ദിവസം നടന്ന ധര്‍ണയില്‍ പങ്കെടുത്തത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ്.
സിപിഎമ്മിന്റെ ഈ ഉന്നത നേതാക്കളുടെ ഇടപെടലാണ് എസ്പിക്കെതിരെയുള്ള നടപടിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ ധീരനായ ഒരു പോലീസ് ഓഫീസര്‍ക്കെതിരെ നടപടി വന്നാല്‍ അത് ജനരോഷമുണ്ടാക്കുമെന്ന് സര്‍ക്കാരും ഭയക്കുന്നുണ്ട്. ജനങ്ങളുടെ വഴി തടഞ്ഞവരേയാണ് യതീഷ് ചന്ദ്ര നേരിട്ടെത്തി ഓടിച്ചത്. അതില്‍ രാഷ്ട്രീയമില്ലെന്ന് യതീഷ് ചന്ദ്ര തന്നെ വ്യക്തമാക്കിയിരുന്നു.
എന്തായാലും യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വന്നാല്‍ അത് സത്യസന്ധരായ യുവ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സോഫ്റ്റ് വെയറില്‍ നിന്നും ലാത്തിയിലേക്കുള്ള യതീഷ് ചന്ദ്രയുടെ യാത്ര ഒരു നിയോഗം പോലെയായിരുന്നു. കര്‍ണാടകത്തിലെ ദാവണ്‍ഗരെ സ്വദേശിയാണ് യതീഷ് ചന്ദ്ര. പിതാവ് ഹാലപ്പ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ നന്നായി പഠിച്ചിരുന്ന യതീഷ് ചന്ദ്രയുടെ സ്വപ്നങ്ങള്‍ വലുതായിരുന്നു. എഞ്ചിനിയറിംഗ് പഠിത്തവും ജോലിയുമെല്ലാം നാട്ടില്‍ തന്നെയായിരുന്നു.
ഐടി സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് പറക്കാനിരുന്നതാണ് യതീഷ് ചന്ദ്ര. എന്നാല്‍ കൂട്ടുകാരന്റെ വാക്കുകളാണ് യതീഷിനെ ഐപിഎസിലേക്ക് വഴിതിരിച്ചു വിട്ടത്.\"\"ഐഎഎസും ഐപിഎസും മനസിലില്ലാതെ നല്ല ജോലിയും വരുമാനവുമായി മോട്ടറോള ഇലക്‌ട്രോണിക്‌സില്‍ ജോലി നോക്കുകയായിരുന്നു. ഈ സമയത്താണ് സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ച് സുഹൃത്ത് പറയുന്നത്. അങ്ങനെയാണ് സിവില്‍ സര്‍വീസിന് മനസ് പാകപ്പെടുത്തുന്നത്. ജോലി രാജി വയ്ക്കാതെ സിവില്‍ സര്‍വീസിനായി പഠിച്ചു. ജോലിയുടെ ഇടവേളകളില്‍ കൃത്യമായ പഠിത്തം. ചിട്ടയായ പഠിത്തവും കഠിനാധ്വാനവും ചെയ്തു കൊണ്ടേയിരുന്നു. അങ്ങനെ മൂന്നാമത്തെ പ്രാവശ്യം സിവില്‍ സര്‍വീസ് കിട്ടി. അതേസമയം പ്രോത്സാഹിപ്പിച്ച സുഹൃത്തിന് സിവില്‍ സര്‍വീസ് കിട്ടിയതുമില്ല. അങ്ങനെ സുഹൃത്ത് അമേരിക്കയിലേക്ക് പറന്നു. യതീഷ് ഐപിഎസ് ട്രെയിനിംഗ് ക്യാമ്പിലേക്കും.
കേരള കേഡറാണ് യതീഷ് ചന്ദ്രക്ക് കിട്ടിയത്. ദക്ഷിണേന്ത്യക്കാരനായിരുന്നതിനാല്‍ തന്നെ മലയാളം പഠിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടായില്ല. വളരെ പെട്ടന്നു തന്നെ മലയാളം നന്നായി വഴങ്ങി. ടെയിനിംഗ് കാലയളവില്‍ മികച്ച ബഹുമതികളും യതീഷ് ചന്ദ്രയെ തേടിയെത്തിയിരുന്നു.
2011 ഐപിഎസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായി. വളപട്ടണത്ത് എഎസ്പി ട്രെയ്‌നിയായിട്ടായിരുന്നു ആദ്യ നിയമനം. കൊടകര എഎസ്പി, കെഎപി നാലാം ബറ്റാലിയന്‍, കമന്‍ഡാന്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ചു. വിവാഹിതനാണ് യതീഷ് ചന്ദ്ര. ഒരു മകനുമുണ്ട്. \"\"കേരളത്തേയും മലയാളികളേയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് യതീഷ് ചന്ദ്ര. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകത്തക്ക രീതിയില്‍ പോലീസ് സേനയെ എങ്ങനെ വാര്‍ത്തെടുക്കാമെന്നാണ് യതീഷ് നോക്കുന്നത്. അതിന് ബദലായി ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നെന്നിരിക്കും. അതൊന്നും ഈ ഐപിഎസുകാരന്‍ പരിഗണിക്കാറില്ല. ഒരോഫീസറായി ഓഡര്‍ നല്‍കുക മാത്രമല്ല യതീഷ് ചന്ദ്രയുടെ നയം. സാധാരണ പോലീസുകാര്‍ക്കൊപ്പം ഏത് അടിയന്തിര സാഹചര്യത്തിലും കൂടെയുണ്ടാവും. അവിടെ രാഷ്ട്രീയമോ സ്വാധീനമോ ഒന്നുമില്ല. അതുകൊണ്ടു തന്നെയാണ് യതീഷ് ചന്ദ്രയെ സാധാരണക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (1 hour ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (1 hour ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (1 hour ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (1 hour ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (2 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (2 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (2 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (3 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (3 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (3 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (3 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (4 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (4 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (4 hours ago)

Malayali Vartha Recommends