കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം... മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റി

കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാളാണ് മാഹി ചെറുകല്ലായി സ്വദേശിയായ 71കാരന്‍. പാട്യം മുതിയങ്ങ, ചിറ്റാരിപ്പറമ്പ് സ്വദേശികളാണ് പുതിയതായി രോഗബാധ കണ്ടെത്തിയ മറ്റ് രണ്ടുപേര്‍. മാഹി സ്വദേശിയായ 71കാരന് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇയാളെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൃക്കകള്‍ തകരാറിലായതിനാല്‍ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദ്രോഗി കൂടിയായ ഇയാള്‍ക്ക് കടുത്ത ന്യുമോണിയ ബാധയുമുണ്ടെന്ന് മെഡിക്കല്‍ബോര്‍ഡ് അറിയിച്ചു.
ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ ഇയാള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയും വിവിധ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
പുതുതായി രോഗം സ്ഥിരീകരിച്ച പാട്യം സ്വദേശിയായ 31കാരനും ചിറ്റാരിപ്പറമ്ബ് സ്വദേശിയായ 42കാരനും മാര്‍ച്ച് 21, 22 തീയതികളില്‍ ദുബായില്‍നിന്നും നാട്ടിലെത്തിയവരാണ്. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പരിയാരത്ത് ചികിത്സയിലുളള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ ആരോഗ്യ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 56 ആയി. ഇതില്‍ ഇരുപത് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.
അതെ സമയം ഹീരസ റീംി നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര തീരുമാനം വന്ന ശേഷം സംസ്ഥാനത്തിന്റെ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് ഹീരസ റീംി നീട്ടുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ആണ് മുഖ്യമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
രാജ്യത്ത് 21 ദിവസത്തെ ഹീരസ റീംി കേന്ദ്ര സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. ഹീരസ റീംില്‍ കേന്ദ്രം എന്ത് തീരുമാനമാണ് കൈക്കൊള്ളുന്നത് എന്നത് അറിഞ്ഞതിന് ശേഷമാകും കേരളം തീരുമാനമെടുക്കുക. വ്യത്യസ്തത വേണോ കൂട്ടിച്ചേര്‍ക്കല്‍ വേണോ എന്നുള്ളതെല്ലാം പിന്നീട് തീരുമാനിക്കും, മുഖ്യമന്ത്രി പറഞ്ഞു.
ഹീരസ റീംിന് ശേഷം മൂന്നു ഘട്ടത്തിലുള്ള നിയന്ത്രണത്തിനാണ് വിദഗ്ധ സമിതി ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഈ നിയന്ത്രണ0 ഏര്‍പ്പെടുത്തുന്നതിനായി ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്.
ഹീരസ റീംിന്റെ തലേന്നു വരെയുള്ള വിലയിരുത്തല്‍ കാലത്തു പുതിയ ഒരു രോഗിയില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല . വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതല്‍ പുതുതായി നിരീക്ഷണത്തിലാകരുത് , ജില്ലയിലൊരിടത്തും കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാകാന്‍ പാടില്ല. ഇതാണെങ്കില്‍ ഒന്നാം ഘട്ട നിയന്ത്രണത്തിലേക്കു കടക്കാം. അല്ലെങ്കില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് പുനരാലോചിക്കണമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നു.
അതേസമയം, കേരളത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയുന്നത് പ്രതീക്ഷ നല്‍കുന്നു. ഇന്നലെ 9 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha





















