ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസരം

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസരം. കോച്ച് സാം വർഗീസിന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്ന താരങ്ങളാണ് ഇരുവരും.
23 മുതൽ 27 വരെ ചെന്നൈയിലെ 41ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലാണ് ഇരുവരും കേരളത്തിനായി മത്സരിക്കുന്നത്. സംസ്ഥാനതല മത്സരങ്ങളിൽ ദിയ ഫാത്തിമ 1000 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും 800 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കേരള സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഈ നേട്ടങ്ങളാണ് ദേശീയതലത്തിലേക്കുള്ള പ്രവേശനത്തിന് വഴി തെളിച്ചത്.
പെരിന്തൽമണ്ണ പാലോളിപറമ്പ് കോടങ്ങാടൻ കുഞ്ഞാലൻ-സലീന ദമ്പതിമാരുടെ മകളും പെരിന്തൽമണ്ണ ഗവ. ഹൈസ്കൂൾ വിദ്യാർഥിയുമായ ദിയ ഫാത്തിമ ദേശീയതലത്തിൽ 1000 മീറ്ററിൽ അണ്ടർ 18 ഗേൾസ് വിഭാഗത്തിലാണ് മത്സരിക്കുന്നത്.
ചെറുകര കാരയ്ക്കാംപൊയിൽ ഷിജി. കെ. മാമന്റെയും ബീനയുടെയും മകനായ കെ. ജീവൻ ഷിജി ലോങ് ജംപ് ഇനത്തിൽ അണ്ടർ 18 ബോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























