വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു. താപനിലയിലെ പെട്ടെന്നുള്ള ഉയർച്ചയും മഴയുടെ കാലക്രമത്തിലുണ്ടാകുന്ന താളപ്പിഴകളും കടുത്ത വരൾച്ചയും ജില്ലയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു. കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വയനാട്ടിലെ കാലാവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങളാണ് പ്രകടമാകുന്നത്.
സെപ്റ്റംബർ ഒന്നു മുതൽ 17 വരെയുള്ള കണക്കനുസരിച്ച് ജില്ലയിലെ ശരാശരി ഉയർന്ന താപനില 29.2 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ വർഷം (2023) ഇതേ കാലയളവിൽ ഇത് 27.3 ഡിഗ്രി മാത്രമായിരുന്നു.
താപനിലയിലെ മാറ്റം വയനാടിന്റെ വനമേഖലയെയും കാർഷിക ഭദ്രതയെയും കാര്യമായി ഉലയ്ക്കുമെന്ന് ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ് ചൂണ്ടിക്കാട്ടുന്നു. ഭൂഗർഭജലനിരപ്പ് താഴുന്നത് ജലസ്രോതസ്സുകൾ വറ്റാനും നെൽകൃഷി ഉൾപ്പെടെയുള്ള പരമ്പരാഗത വിളകളുടെ നാശത്തിനും ഇടയാക്കും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ പൂവിടേണ്ട കാപ്പിച്ചെടികൾ സെപ്റ്റംബറിൽത്തന്നെ പൂവിട്ടു തുടങ്ങിയത് കർഷകരെ ആശങ്കയിലാക്കുന്നു. ശക്തമായ എൽ നിനോ പ്രതിഭാസവും ഇതിന് ആക്കം വർദ്ധിപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha

























