ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു...കോഴിക്കോടു നിന്ന് ഇരുചക്ര വാഹനത്തില്‍ പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ദമ്പതികളെ പൊലീസ് പിടികൂടി

ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു. 2399 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. 1683 വാഹനങ്ങളും പിടിച്ചെടുത്തുവെന്ന് പോലീസ് അറിയിച്ചു എത്ര പറഞ്ഞാലും കേള്‍ക്കാത്ത സ്ഥിതി ആണ് പലര്‍ക്കും. .കോഴിക്കോടു നിന്ന് ഇരുചക്ര വാഹനത്തില്‍ പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ദമ്പതികളെ പൊലീസ് പിടികൂടി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് താമസിച്ചു വരികയായിരുന്ന ഇവര്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ വരാനാവാതെ കുടുങ്ങിയതിനെ തുടര്‍ന്നാണു വിലക്കുകള്‍ ലംഘിച്ചു യാത്രയ്ക്കിറങ്ങിയത്.
പൊലീസ് നടക്കാവ് കവലയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വൈകിട്ട് 3.30 നു ഇവരെ പിടികൂടിയത്. തുടര്‍ന്ന് കോവിഡ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ ഇരുവരെയും തൃപ്പൂണിത്തുറ പുതിയകാവ് ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിലക്കു ലംഘിച്ച് യാത്ര ചെയ്തതിനു പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.
കോവിഡ് നിയന്ത്രണം നിര്‍ണായക ഘട്ടത്തിലേക്കു കടക്കുന്നതിനാല്‍ ലോക്ഡൗണിനു ശേഷം സ്വീകരിക്കേണ്ട നടപടികള്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ച4ച്ച ചെയ്യും. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി മാത്രം പിന്‍വലിക്കുന്നതിനുള്ള സാധ്യതകളാണു മന്ത്രിസഭാ യോഗം ച4ച്ച ചെയ്യുക.
ലോക്ക് ഡൗണ്‍ സമയപരിധി നീട്ടേണ്ടി വരുമെന്ന തോന്നല്‍ സ4ക്കാരിനുണ്ട്. ലോക്ക് ഡൗണ്‍ കഴിഞ്ഞും കടുത്ത നിയന്ത്രണം തുടരുന്ന സമീപനമാകും സംസ്ഥാനം സ്വീകരിക്കുകയെന്നാണു വിവരം. ഓരോ മേഖലയിലും ഘട്ടംഘട്ടമായാകും നിയന്ത്രണങ്ങളില്‍ അയവു വരുത്തുക. ലോക്ക് ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കര്‍മസമിതി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു കേന്ദത്തിനു കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാകും സംസ്ഥാനം ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. കോവിഡ് പടരാതിരിക്കാന്‍ വിദേശങ്ങളില്‍ നിന്നു മടങ്ങിയെത്തുന്നവ4ക്ക് റാപ്പിഡ് ടെസ്റ്റും കടുത്ത നിയന്ത്രണങ്ങളും വേണമെന്ന ആവശ്യം ശക്തമാണ്.
കേരളത്തില്‍ കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും വിദേശത്തു നിന്നെത്തിയവരോ അവരുമായി സമ്ബ4ക്കം പുലര്‍ത്തിയവരോ ആണ്. ഹോട് സ്‌പോട്ട് പരിധിയില്‍ വരാത്ത ജില്ലകളില്‍ നാമമാത്രമായി നിയന്ത്രണങ്ങള്‍ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം നിയന്ത്രിക്കുക, ജില്ലാന്തര ഗതാഗതം ക്രമീകരിക്കുക, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ- ഇരട്ട അക്ക റജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ മുന്നിലുണ്ട്.
"
https://www.facebook.com/Malayalivartha





















