മരുന്ന് ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ മന്ത്രിയെ വിളിക്കാം!

കണ്ണൂരില്‍ അവശ്യ സാധനങ്ങളും മരുന്നും വീടുകളിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലേക്ക് പലവ്യഞ്ജനങ്ങള്‍ക്കു വേണ്ടിയാണ് തളാപ്പ് സ്വദേശി പ്രേമജ വിളിച്ചത്. ഫോണെടുത്തത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു. മറുതലയ്ക്കല്‍ മന്ത്രിയാണെന്ന് അറിഞ്ഞപ്പോള്‍ ഒന്നു പകച്ചു.
കണ്ണൂരിലെ കോള്‍ സെന്ററില്‍ രാവിലെ പതിനൊന്നോടെ എത്തിയ മന്ത്രി, പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിനോടു ചോദിച്ചറിഞ്ഞു. അവശ്യ മരുന്നുകള്‍ എത്തിക്കാന്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഹോം ഡെലിവറി സംവിധാനവുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.
അടിയന്തരമായി മരുന്ന് ആവശ്യമുള്ളവര്‍ക്ക് 9400066063 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. അവശ്യ മരുന്നുകള്‍ക്കായി ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
https://www.facebook.com/Malayalivartha





















