ക്വാറന്റൈനിലാകണമെന്ന നിര്‍ദേശം അവഗണിച്ച് കറങ്ങി നടന്നു... സംഭവം റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ വീട്ടില്‍ കയറി അക്രമം; ചേര്‍ത്തലയില്‍ നടന്ന സംഭവം ഇങ്ങനെ...

വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലുള്ള സമീപവാസികള്‍ കറങ്ങി നടന്ന വിവരം അധികൃതരെ അറിയിച്ച ആരോഗ്യവകുപ്പുജീവനക്കാരിയുടെ വീട്ടില്‍ അക്രമം നടത്തിയതായി പരാതി. ചേര്‍ത്തല താലുക്ക് ആശുപത്രി ഹെഡ് നഴ്സ് നഗരസഭ പത്താം വാര്‍ഡില്‍ അനുഗ്രഹയില്‍ എസ്.ഒ. ശ്രീജയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. വീട്ടുവളപ്പിലെ വൃക്ഷങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. ഇതേതുടര്‍ന്ന് ശ്രീജ ചേര്‍ത്തല പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി.
മംഗലാപുരത്ത് പഠിക്കുന്ന മകളുമായി സമീപവാസി മാര്‍ച്ച് 15 നാണ് എത്തിയത്. എന്നാല്‍ ഇവര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാതെ കുടുംബമായി പുറത്തിറങ്ങി നടക്കുകയായിരുന്നു. ഈ വിവരം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 19ന് ഇവരോട് ആരോഗ്യ വകുപ്പ് നിര്‍ബന്ധമായും ക്വാറന്റൈനിലാകണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇവര്‍ ഇതവഗണിച്ച് വീണ്ടും പുറത്തിറങ്ങി നടന്നു. ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതിന്റെ പ്രതികാരമായാണ് വീട്ടില്‍ അക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം മലപ്പുറം ജില്ലയില്‍ വേങ്ങര കണ്ണമംഗലം സ്വദേശിനിയായ 45-വയസുകാരിക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 13 ആയി. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കുശേഷം ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തി നേടി അടുത്ത് തന്നെ ആശുപത്രി വിടും എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞമാസം മുംബൈയില്‍ നിന്ന് യാത്ര കഴിഞ്ഞു മലപ്പുറത്തെത്തിയ സംഘത്തില്‍പെട്ട വനിതയാണ് ഇവര്‍. ഇവരുടെ ഭര്‍ത്താവ് അടക്കം, സംസ്ഥാനത്തെ വിവിധ ജില്ലയില്‍ നിന്നുള്ള 12 പേര്‍ അടങ്ങുന്ന, 5 കുടുംബങ്ങളുടെ സംഘം ഫെബ്രുവരി 14-നാണ് ഡല്‍ഹിക്ക് പുറപ്പെട്ടത്.
തിരുവന്തപുരത്ത് നിന്നാണ് ഇവര്‍ യാത്ര ആരംഭിച്ചത്. ഫെബ്രവരി 17-ന് ഡല്‍ഹില്‍ എത്തിയ ഇവര്‍ മൂന്ന് ദിവസം അവിടെ താമസിച്ചു. ഫെബ്രുവരി 20-ന് നിസാമുദ്ദീനില്‍ നിന്ന് തീവണ്ടിയില്‍ യാത്ര ചെയ്താണ് 21-ന് മുംബയിലെത്തിയത്. അവിടെ തബ്ലീഗ് പള്ളിയിലും വിവിധ വീടുകളിലുമായി ഒരുമാസത്തോളം സംഘം താമസിച്ചു. തുടര്‍ന്ന് മാര്‍ച്ച് 23-ന് മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ഇവര്‍ സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 5-നാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സ്രവം എടുത്ത് പരിശോധനക്ക് അയച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കയാണ്.
അധികം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലങ്കിലും വീട്ടുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട് എന്നതിനാല്‍ ഭര്‍ത്താവ്, അഞ്ചു മക്കള്‍, രണ്ട് പേരമക്കള്‍, ഒരു മരുമകന്‍ എന്നിവരേയും, കൂടെ സഞ്ചരിച്ച സംഘത്തിലുണ്ടായിരുന്ന മലപ്പുറം ജില്ലയിലെ മമ്പുറം സ്വദേശിയേയും ഭാര്യയേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബാക്കി ആളുകളെ കണ്ടെത്താന്‍ ജില്ലാഭരണകൂടം ശ്രമം നടത്തുകയാണ്.
https://www.facebook.com/Malayalivartha





















