Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം

ലോക്ക് ഡൗൺ കാലത്തെ അഭിജിത്തിന്റെ കണ്ടുപിടിത്തം വൈറലാകുന്നു; കോവിഡിനെ ചെറുക്കാൻ ഓട്ടോമാറ്റിക് വെന്റിലേറ്ററുമായി പത്തനംതിട്ട അടൂർ സ്വദേശി അഭിജിത്

09 APRIL 2020 12:14 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 എന്ന മഹാമാരി വിതച്ച വിപത്തിനെതിരേയുള്ള പോരാട്ടത്തിലാണ് ലോകം മുഴുവന്‍. സമ്പൂർണ ലോക്ക് ഡൗണിലാണ് രാജ്യം . ഈ ലോക്‌ഡോൺ കാലഘട്ടം വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി ചിലവഴിക്കുന്നുണ്ട് പലരും. ഈ സമയത്തു തട്ടയില്‍ പനയറതോണ്ടലില്‍ അഭിജിത്തിന് തോന്നിയ ഒരു ചിന്ത ചെന്നെത്തിയത് ഒരു ഓട്ടോമാറ്റിക്ക് വെന്റിലേറ്ററിലാണ് .കോവിഡ്19 നെ ചെറുത് തോൽപിക്കാൻ കേരളം ഒറ്റകെട്ടായി മുന്നോട്ടു നീങ്ങുമ്പോൾ അഭിജിത്തിന്റെ ഈ കണ്ടുപിടുത്തം നമുക്കു വലിയ മുതല്കൂട്ടാകുമെന്നുറപ്പാണ്. കോവിഡ് 19 ബാധിച്ച രോഗികള്‍ക്കു ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഉപകരണമാണ് എമര്‍ജന്‍സി വെന്റിലേറ്റര്‍. ഐസി.യു വെന്റിലേറ്റര്‍ ലഭ്യം അല്ലാത്ത സാഹചര്യത്തില്‍ ശ്വാസം എടുക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ ചെറിയ രൂപം. ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ നിന്നും ലഭ്യമായ കുറച്ചു ആ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഈ കൊച്ചുമിടുക്കന്‍ ഓട്ടോമാറ്റിക് പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ രൂപം നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ മാനുവല്‍ ബ്രീത്തിംഗ് യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. എത്ര അളവില്‍ ഓക്സിജന്‍ രോഗികള്‍ക്ക് നല്‍കാം അതുപോലെതന്നെ ഓക്സിജന്‍ ഇടവേളകള്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള കണ്‍ട്രോള്‍ പാനലും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. കൈയില്‍ കൊണ്ടു നടക്കാവുന്ന ഈ വെന്‍റിലേറ്റര്‍ വൈദ്യുതിയിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്നു.എ എം ബി യു ബാഗിന് പകരം ബലൂണാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എ എം ബി യു ബാഗ് സാധാരണ നഴ്സുമാര്‍ കൈകൊണ്ട് ചെയ്താണ് കൊടുക്കുന്നത്. എന്നാല്‍ ഒരു സിലിണ്ടര്‍ കണക്‌ട് ചെയ്തു അതിന്‍റെ പ്രഷര്‍ ഉപയോഗിച്ച്‌ ഓട്ടോമാറ്റിക്കായി ചെയ്യുന്ന രീതിയാണ് അഭിജിത് ഈ വെന്‍റിലേറ്ററില്‍ ഉപയോഗിച്ചിട്ടുള്ളത്.
കോവിഡ് ചൈനയിലുംഇറ്റലിയും സംഹാര താണ്ഡവമാടിയത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. പ്രായമായവർ തങ്ങൾക്കു ലഭിച്ച ശ്വസന സഹായികൾ യുവാക്കൾക്കായി മാറ്റി വെച്ച് സ്വയം മരണം വരിച്ച കാഴ്ചകൾക്കും നാം സാക്ഷ്യം വഹിച്ചു. വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവാണ് പലരാജ്യങ്ങളിലും അപകടകരമായ അവസ്ഥയിലേക്ക് എത്താനുള്ള കാരണവും.
ഈ സാഹചര്യങ്ങളിൽ അഭിജിത്തിന്റെ ഈ കണ്ടുപിടുത്തം ആരോഗ്യ മേഖലയ്ക്കും നമ്മുടെ സമൂഹത്തിനു തന്നെയും ഏറെ ഗുണകരമാകുമെന്നുറപ്പാണ്. അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എം.എസ് ഇലക്‌ട്രോണിക്സ് പഠനം പൂര്‍ത്തിയാക്കിയ അഭിജിത്തിന് എല്ലാ പിന്തുണയും നല്‍കി അച്ഛന്‍ ഹരികുമാറും അമ്മ ഉഷ ഹരി എന്നിവ ഒപ്പമുണ്ട്.ഇനി നല്ലൊരു ജോലിയാണ് ഈ ചെറുപ്പക്കാരന്‍റെ ആഗ്രഹം.

എറണാകുളം കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ കൊവിഡ് 19 നെ ചെറുക്കാൻ എമർജൻസി വെന്റിലേറ്റർ നിർമ്മിച്ചതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. . ഏഴായിരം രൂപ ചെലവിട്ടാണ് അന്ന് അവർ നൂതന സജ്ജീകരണങ്ങളോടുകൂടിയ വെന്റിലേറ്റർ നിർമ്മിച്ചിരിക്കുന്നത്.

ആധുനിക വെന്റിലേറ്ററിൽ ഉണ്ടാകുന്ന കൃത്രിമ ശ്വസന സഹായം, പ്രഷർ മോണിറ്ററിംഗ് തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് ചിലവ് കുറഞ്ഞ എമർജൻസി വെന്റിലേറ്റർ ആദിശങ്കര കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ചത്. വെന്റിലേറ്ററിലെ വൈദ്യുതിയുടെ കുറവും ബാറ്ററി ബാക്ക് അപ്പ് ഉൾപ്പെടെയുള്ള വിവരങ്ങളും മുൻകൂട്ടി അറിയാൻ സാധിക്കും. രോഗിയുടെ ആരോഗ്യ നില വ്യക്തമാക്കുന്ന മൊബൈൽ ആപ്പും ജീവവായു എന്ന് പേരിട്ടിരിക്കുന്ന വെന്റിലേറ്ററിന്റെ ഭാഗമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (59 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

Malayali Vartha Recommends