ബ്ലഡ് ബാങ്കിലെ രക്ത ക്ഷാമം പരിഹരിക്കാന്‍ കേരള പൊലീസ് അസോസിയേഷന്
ബ്ലഡ് ബാങ്കിലെ രക്ത ക്ഷാമം പരിഹരിക്കാന്‍ പൊലീസുകാര്‍ രംഗത്ത്.
ആലുവാ ജില്ലാ ആശുപത്രിയോട് അനുബന്ധിച്ചുള്ള ബ്ലഡ് ബാങ്കില്‍ നെഗറ്റീവ് ഗ്രൂപ്പുകളില്‍ പെട്ട രക്തം ആവശ്യത്തിനില്ല.
കേരള പൊലീസ് അസോസിയേഷനാണ് റൂറല്‍ ജില്ലയിലെ സന്നദ്ധരായ മുഴുവന്‍ പൊലീസുകാരെയും ബ്ലഡ് ബാങ്കിലെത്തിച്ചു രക്തം നല്കാന് നേതൃത്വം നല്‍കുന്നത്.
രക്തദാതാക്കള്‍ ലോക്ഡൗണ്‍ മൂലം പഴയതു പോലെ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് രക്തം നല്കാന് സംഘടന മുന്‍കയ്യെടുത്തത്.
കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണു രക്തദാനം.
അസോസിയേഷനില്‍ 2200 അംഗങ്ങളുണ്ട്. 8 മണിക്കൂര്‍ വീതം 3 ഷിഫ്റ്റായാണ് ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
ഷിഫ്റ്റ് കഴിയുന്ന മുറയ്ക്കു 10 പേരെ വീതം ബ്ലഡ് ബാങ്കില്‍ എത്തിച്ചാണ് രക്തം നല്കുന്നതെന്നു കെപിഎ പ്രസിഡന്റ് എം.എം. അജിത്കുമാര്‍, സെക്രട്ടറി എം.വി. സനില്‍ എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha