ബിഹാര്‍ വരെ നടക്കുമെന്ന വാശിയില്‍ എത്തിയ യുവാവിനെ പൊലീസ് പിടികൂടി!
ഇക്കഴിഞ്ഞ ഞായറാഴ്ച, ഇടുക്കി നെടുങ്കണ്ടത്തിനടുത്ത് ചേറ്റുകുഴി പോത്തിന്കണ്ടത്തിനു സമീപം ജോലിക്കെത്തിയ ബിഹാര്‍ സ്വദേശി പട്നയിലേക്ക് നടപ്പ് ആരംഭിച്ചു. ഇതോടെ വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടു. കരുണാപുരം പഞ്ചായത്തിലെ ആരോഗ്യ വകുപ്പും, കമ്പംമെട്ട് പൊലീസും സ്ഥലത്തെത്തി. ഭാര്യയേയും, മക്കളെയും കാണാന്‍ പട്നയിലേക്കു പോകുന്നു എന്നാണ് ബിഹാര്‍ സ്വദേശി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ഒടുവില്‍ ആരോഗ്യ വകുപ്പ് അനുനയിപ്പിച്ചു താല്‍ക്കാലിക വാസസ്ഥലം ഒരുക്കി നല്കി. ആശുപത്രിയില്‍ നിന്നു കടന്ന ബീഹാര്‍ സ്വദേശി യുവാവിനെയാണ് പൊലീസ് പിടികൂടി ആശുപത്രിയിലാക്കിയത്.
കരുണാപുരം പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് യുവാവിനെ കുഴിഞ്ഞാളു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയത്. തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് യുവാവ് സ്ഥലം കാലിയാക്കി.
ഇതിനു ശേഷം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ യുവാവിനെ വീണ്ടും കണ്ടെത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് തൊടുപുഴ നഗരസഭ ആരംഭിച്ചിരിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് യുവാവിനെ മാറ്റാനാണ് തീരുമാനം.
https://www.facebook.com/Malayalivartha