മീന്‍ പിടിക്കാനായി പോയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഹരിപ്പാട് കരുവാറ്റയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള ചിന്നിച്ചിതറിയ അസ്ഥികൂടം; ഞെട്ടലോടെ നാട്ടുകാർ! പോലീസ് അന്വേഷണം ആരംഭിച്ചു
കരുവാറ്റ കല്പകവാടിക്ക് തെക്ക് ചിറക്ക് സമീപത്തു നിന്നും ഒരു വര്‍ഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം.
മീന്‍ പിടിക്കാനായി പോയ യുവാവാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഭയന്ന് പോയ യുവാവ് വീട്ടില്‍ എത്തി വിവരം പറഞ്ഞതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം തീയിട്ടിരുന്നു .
അതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ നിന്നും അസ്ഥികൂടത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തി . മീറ്ററുകള്‍ വ്യത്യാസത്തിലാണ് ഭാഗങ്ങള്‍ കിടന്നിരുന്നത് .
മരിച്ചത് പുരുഷനാണോ സ്ത്രീ ആണോ എന്നുള്ളത് വ്യക്തമല്ല. ഫോറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തിയാലേ പഴക്കം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് പൊലീസ് പരിശോധന തുടരുകയാണ്.
https://www.facebook.com/Malayalivartha