300 പേര്‍ക്ക് 15 ലക്ഷം രൂപ ; എസ്.എസ്.എല്‍.സി., പ്ലസ് ടു. ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന് വഴി നല്കുന്ന പ്രൊവിഷന്‍സി അവാര്‍ഡ് തുകയായ 5,000 രൂപ വീതം ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ആരോഗ്യ വകുപ്പ്
എസ്.എസ്.എല്‍.സി., പ്ലസ് ടു. ഉന്നത വിജയം നേടിയ 300 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന് വഴി നല്കുന്ന പ്രൊവിഷന്‍സി അവാര്‍ഡ് തുകയായ 5,000 രൂപ വീതം ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനായി 15 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്. എസ്.എല്‍.എല്‍.സി. ജനറല്‍ വിഭാഗത്തില്‍ 101 പേര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തില്‍ 48 പേര്‍ക്കും പ്ലസ് ടു ജനറല്‍ വിഭാഗത്തില്‍ 114 പേര്‍ക്കും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിഭാഗത്തില്‍ 37 പേര്‍ക്കുമാണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക അനുവദിച്ചത്. കോവിഡ് കാലത്ത് ബുദ്ധിമുട്ട് നേരിടുന്ന ഘട്ടത്തില്‍ 5,000 രൂപ വീതം പ്രൊവിഷന്‍സി അവാര്‍ഡ് ലഭിക്കുന്നത് ഈ വിഭാഗത്തിന് ഏറെ സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
എസ്.എസ്.എല്‍.സി., പ്ലസ് ടു. വിഭാഗത്തില്‍ ബി ഗ്രേഡോ അതിന് മുകളിലോ നേടി വിജയിക്കുന്നവര്‍ക്ക് 2500 രൂപ വീതമാണ് പ്രതിവര്‍ഷം നല്കി വന്നിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ തുക 5,000 രൂപയായി വര്‍ധിപ്പിക്കുകയും മാനസിക വെല്ലുവിളി നേരിടുന്നവരുടെ മാര്‍ക്ക് നിബന്ധന എടുത്തുകളയുകയും ചെയ്തു. ഇതുവഴി ഒട്ടേറെ ഭിന്നശേഷി കുട്ടികള്‍ക്ക് പ്രോത്സാഹനമായി പ്രൊവിഷന്‍സി അവാര്‍ഡിന് മാറ്റിയെടുക്കാന്‍ സാധിച്ചു. ഡിഗ്രി തലം മുതല്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് സാമൂഹ്യനീതി വകുപ്പും പ്രൊവിഷന്‍സി അവാര്ഡ്നല്കുന്നുണ്ട്. ഇതിന് പുറമേ ഡിഗ്രിതലം മുതല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വികലാംഗ ക്ഷേമ കോര്പറേഷന് 4 ലക്ഷം രൂപ വരെ ഈടില്ലാതെയും 20 ലക്ഷം രൂപ വരെ ഈടോടു കൂടിയും വിവിധ കോഴ്സുകള്‍ പഠിക്കുന്നതിന് നാമമാത്രമായ പലിശ നിരക്കില്‍ വിദ്യാഭ്യാസ ലോണും ലഭ്യമാക്കി വരുന്നു.
https://www.facebook.com/Malayalivartha