പരീക്ഷകള്‍ വൈകാതെ തന്നെ ; ണ്‍ലൈനായി പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ അങ്ങനെ ചെയ്യാന്‍ സംവിധാനങ്ങളുണ്ട്; ഏത് തരത്തിലും ഈ പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

സംസ്ഥാനത്തെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ വൈകാതെ തന്നെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു . ഒരു ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.. പത്താം ക്ലാസ്സിലെ മൂന്ന് പരീക്ഷകളും പ്ലസ്ടുവിലെ രണ്ട് പരീക്ഷകളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ അഞ്ച് പരീക്ഷകളുമാണ് ബാക്കിയുള്ളത്. ഏത് തരത്തിലും ഈ പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്.
ഓണ്‍ലൈനായി പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ അങ്ങനെ ചെയ്യാന്‍ സംവിധാനങ്ങളുണ്ട്. മറിച്ച് സാമ്ബദ്രായിക തരത്തില്‍ പരീക്ഷ നടത്തണമെങ്കില്‍ അതിന് പരമാവധി ആളുകളെ കുറച്ച്, പല സമയങ്ങളിലായും ദിവസങ്ങളിലായും നടത്തുന്നതടക്കം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തില്‍ നമ്മള്‍ വിജയിച്ചു എന്നൊരു ഘട്ടമെത്തിയാല്‍ ഉടനടി പരീക്ഷകള്‍ നടത്തും. ജൂണ്‍ 1-ന് തന്നെ സ്കൂള്‍ തുറക്കണമെന്നാണ് പ്രതീക്ഷ. എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും എത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് പുതുതായി നാട്ടിലേക്ക് പഠിക്കാനായി വരുന്നവര്‍ക്ക് അഡ്മിഷന്‍ മുടങ്ങില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. വിദേശത്ത് നിന്ന് മാതാപിതാക്കൾക്കൊപ്പം എത്തി ക്വാറന്‍റൈനിൽ 28 ദിവസം കഴിഞ്ഞ ശേഷവും അഡ്മിഷൻ എടുക്കാൻ ശ്രമിക്കുന്ന എല്ലാ കുട്ടികൾക്കും അഡ്മിഷൻ കൊടുക്കും. ഒരു കുട്ടിക്കും അഡ്മിഷൻ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി.
പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ഡ്യൂട്ടിക്കായി ലക്ഷദ്വീപിൽ പോയ അധ്യാപകരെ ലോക്ക് ഡൗൺ ചട്ടങ്ങളുടെ ലംഘനമില്ലാതെ എങ്ങനെ തിരികെയെത്തിക്കാനാകും എന്ന് ആലോചിക്കുന്നുണ്ടെന്നും, അത് വരെ സുരക്ഷിതരായി അവർക്ക് അവിടെ തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലക്ഷദ്വീപിൽ പരീക്ഷാ ഡ്യൂട്ടിക്ക് പോയ ആറ് ഡെപ്യൂട്ടി എക്സാമിനർമാർ മൂന്ന് ദ്വീപുകളിലായാണ് കുടുങ്ങിയത്. കൽപ്പേനി എന്ന ദ്വീപിൽ സെക്രട്ടേറിയറ്റിലെ ഒരു സ്ക്വാഡും കുടുങ്ങികിടക്കുന്നുണ്ട്.
കരാറടിസ്ഥാനത്തിൽ ഓരോ സ്കൂളുകളിലുമുള്ള കലാ കായിക പ്രവൃത്തിപരിചയ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നിയമനം പലപ്പോഴും ഓരോ വർഷവും പുതുക്കാറാണ്. മാർച്ചിൽ അധ്യയനവർഷം അവസാനിച്ച് ജൂൺ വരെയുള്ള സമയത്ത് ഇവരിൽ പലരുടെയും സാമ്പത്തികനില പോലും മോശമാണ് എന്ന് ജെസ്സി എന്ന ഒരു അദ്ധ്യാപിക ചൂണ്ടിക്കാട്ടി. ഇതേ ആവശ്യം ബേബി എന്ന, പാലോട് ഡിആർസിയിലെ റിസോഴ്സ് ടീച്ചറും ഉന്നയിച്ചു. അദ്ദേഹം കാഴ്ചാപരിമിതിയുള്ള ആളാണ്. കേരളത്തിലാകെ 2500 സ്പെഷ്യലിസ്റ്റ് അധ്യാപകരുണ്ടെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha
























