പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കാൻ മൊബൈല്‍ സാനിറ്റേഷന്‍ ബസ്

രാജ്യം ഒന്നടങ്കം ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റോഡില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് പുതിയ സംവിധാനമായ മൊബൈല്‍ സാനിറ്റേഷന്‍ ബസ് നിലവില്‍ വന്നു. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍വ്വഹിച്ചു.
പൊലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട് പൊലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണ്ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും.
എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. തുടര്‍ച്ചയായ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha
























